Quantcast

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഡൽഹിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഈ മാസം 15 വരെ അവധി

98 പേരാണ് ഉത്തർപ്രദേശിൽ അതിശൈത്യത്തെ തുടർന്ന് മരിച്ചത്

MediaOne Logo

Web Desk

  • Published:

    9 Jan 2023 1:40 AM GMT

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഡൽഹിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഈ മാസം 15 വരെ അവധി
X

ഡല്‍ഹിയില്‍ നിന്നുള്ള ദൃശ്യം

ഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. പഞ്ചാബ്, ഹരിയാന,ഡൽഹി, യുപി സംസ്ഥാനങ്ങളിൽ റെഡ് അലർട്ടാണ്. 98 പേരാണ് ഉത്തർപ്രദേശിൽ അതിശൈത്യത്തെ തുടർന്ന് മരിച്ചത്. ഡൽഹിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഉത്തരേന്ത്യയിൽ സംസ്ഥാനങ്ങൾ തണുത്തുറയുകയാണ്. ശൈത്യത്തോടൊപ്പം ശക്തമായ ശീതതരംഗവും മൂടല്‍ മഞ്ഞും ജനജീവിതം ദുസ്സഹമാക്കി.ഡൽഹിയിൽ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസായിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്,യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂടല്‍ മഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞു. റോഡ്, റെയില്‍ ഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടു.ഡൽഹയിൽ നിന്നുള്ള ട്രയിനുകളും വിമാനങ്ങളും വൈകുന്നുണ്ട്. ഉത്തർപ്രദേശിലെ കാൻപുരിൽ രക്തസമ്മർദ്ദം വർധിച്ചും രക്തം കട്ട പിടിച്ചും ഒരാഴ്ചക്കിടെ 98 പേർ മരിച്ചു.

333 പേർ ചികിത്സയിലാണ്. ഡൽഹിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു.ഉത്തർപ്രദേശിലെയും ബീഹാറിലെയും മൂടല്‍ മഞ്ഞു നിറഞ്ഞ പ്രദേശത്തെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. പഞ്ചാബിലെ ഭട്ടിൻഡ രാജസ്ഥാനിലെ സികാറിലും കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നു. ഡല്‍ഹിയിലും കാഴ്ചാപരിധി കുറയുന്നു. ജമ്മു കശ്മീർ, ഹിമാചൽ,ലഡാക്ക്, എന്നിവിടങ്ങളിൽ ശൈത്യം രൂക്ഷമാണ്.

TAGS :

Next Story