ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ
കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ 20 ശതമാനത്തോളം കുറവ്
ഒമിക്രോൺ ഭീഷണി കണക്കിലെടുത്ത് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഉടൻ തന്നെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി നിങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും. ആ ദിശയിൽ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും പ്രതിരോധ കുത്തിവെപ്പുകൾ ഈ സാഹചര്യം നേരിടാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമാണ് കുറഞ്ഞത്. ജനുവരി 15ന് പോസറ്റീവിറ്റി നിരക്ക് 30 ശതമാനമായിരുന്നെങ്കിൽ ഇന്ന് ഏകദേശം 10 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ നടക്കുന്നതിനിലാണ് രോഗികളുടെ എണ്ണം കുറഞ്ഞു വരാൻ സഹായിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ആളുകളുടെ ഉപജീവനത്തെ ബാധിക്കരുതെന്നും കേജരിവാൾ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് ഇന്നലെ 5,760 പുതിയകോവിഡ് കേസുകളും 30 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 11.79 ശതമാനമായി കുറഞ്ഞതായി നഗര ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകളും വ്യക്തമാക്കുന്നു. അർബുദം, കരൾ, വൃക്ക രോഗങ്ങൾ എന്നീ അസുഖങ്ങൾ മൂലമാണ് ഡൽഹിയിൽ ഏറ്റവുമധികം മരണങ്ങൾ സംഭവിച്ചതെന്നും ഇത്തവണത്തെ മരണങ്ങളുടെ പ്രാഥമിക കാരണം കോവിഡ് അല്ലെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
Adjust Story Font
16