Quantcast

ഡൽഹി സർവകലാശാല അധ്യാപകൻ ഡോ. രത്തൻ ലാൽ അറസ്റ്റിൽ

അറസ്റ്റിനെതിരെ ഡൽഹിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം അർധ രാത്രിയിലും തുടരുകയാണ്

MediaOne Logo

ijas

  • Updated:

    2022-05-21 02:30:08.0

Published:

20 May 2022 7:40 PM GMT

ഡൽഹി സർവകലാശാല അധ്യാപകൻ ഡോ. രത്തൻ ലാൽ അറസ്റ്റിൽ
X

ന്യൂഡൽഹി: ഡൽഹി സർവകലാശാല അധ്യാപകൻ ഡോ. രത്തൻ ലാൽ അറസ്റ്റിൽ. ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം ക‌‌‌ണ്ടെത്തിയെന്ന വാദത്തെ വിമർശിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്വീറ്റിനെതിരെ അഭിഭാഷകൻ വിനീത് ജിൻഡൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഡൽഹി സർവകലാശാല ഹിന്ദു കോളജിലെ ചരിത്ര അധ്യാപകനാണ് അറസ്റ്റിലായ രത്തൻ ലാൽ.

അറസ്റ്റിനെതിരെ ഡൽഹിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം അർധ രാത്രിയിലും തുടരുകയാണ്. സൈബർ സെല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.

Delhi University professor Ratan Lal arrested for post on Gyanvapi 'shivling'

TAGS :

Next Story