രാജ്യത്ത് മഴക്കെടുതി തുടരുന്നു; മഹാരാഷ്ട്രയില്‍ മണ്ണിടിച്ചില്‍,ഗുജറാത്തില്‍ 66 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
മധ്യപ്രദേശിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്
ഡല്‍ഹി: രാജ്യത്ത് മഴക്കെടുതി തുടരുന്നു. മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ഗുജറാത്തിലും ഒഡിഷയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മധ്യപ്രദേശിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത് . രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
Maharashtra | Heavy rain continues in Pune, red alert issued till July 14 pic.twitter.com/bHO1TomxYe
— ANI (@ANI) July 13, 2022
മഹാരാഷ്ട്രയിലെ പൂനെ, സതാറ, സോലാപൂർ, കോലാപ്പൂർ ജില്ലകളിൽ ശക്തമായ മഴയാണ്. വാസിയിലെ പാൽഗറിൽ മണ്ണിടിഞ്ഞു. 4 പേരെ രക്ഷപ്പെടുത്തി. ഗതാഗതം താറുമാറായി. നദികളുടെ കരകളിൽ കഴിയുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
#WATCH Flash flood at Manali bus stand due to heavy rainfall in the area; Few buses damaged, no major loss reported#HimachalPradesh pic.twitter.com/EkkjVRDsGc
— ANI (@ANI) July 13, 2022
ഗുജറാത്തിലെ 66 ഗ്രാമങ്ങൾ ഇതിനോടകം പൂർണമായും വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് 6 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 18,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഒഡിഷയിൽ തുടരുന്ന ശക്തമായ മഴയിൽ ഗജപതി മേഖലയിൽ മണ്ണിടിഞ്ഞു. പത്ത് വീടുകൾ തകർന്നു. മധ്യപ്രദേശിലെ പ്രളയത്തിൽ മൂന്നു മരണം റിപ്പോർട്ട് ചെയ്തു. മൂന്നു പേരെ കാണാതായി. ഹിമാചൽ പ്രദേശിൽ ഉണ്ടായ പ്രളയത്തിൽ നിരവധി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തെലങ്കാന, കർണാടക എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുന്നു.
Gujarat | Severe water-logging in several parts of Ahmedabad due to continuous heavy rainfall in the region (12.07) pic.twitter.com/KF4pFQRRty
— ANI (@ANI) July 13, 2022
Adjust Story Font
16