ഡൽഹി വഖഫ് ബോർഡ് കേസ്; അമാനത്തുള്ള ഖാന് ജാമ്യം
റോസ് അവന്യൂ കോടതിയാണ് അമാനത്തുള്ള ഖാന് ജാമ്യം അനുവദിച്ചത്
ഡൽഹി: വഖഫ് ബോർഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ അമാനത്തുള്ള ഖാന് ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് അമാനത്തുള്ള ഖാന് 15,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിച്ചത്. വഖഫ് ബോർഡിലെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് അമാനത്തുള്ള ഖാനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏപ്രിൽ 18ന് 12 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
വഖഫ് ബോർഡ് ചെയർമാനെന്ന നിലയിൽ 35 ഓളം പേരെ റിക്രൂട്ട് ചെയ്തുവെന്ന് ആരോപിച്ച് എഎപി നേതാവിനെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നടപടി രാഷ്ടീയപ്രേരിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓഖ്‍ല മണ്ഡലത്തൽ നിന്നുള്ള എംഎൽഎ ആണ് ഖാൻ.
Next Story
Adjust Story Font
16