Quantcast

സഞ്ജയ്‌ അറോറ പുതിയ ഡൽഹി പൊലീസ് മേധാവി

നിലവില്‍ ഇന്‍ഡോ - ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലാണ് സഞ്ജയ് അറോറ

MediaOne Logo

Web Desk

  • Published:

    31 July 2022 10:35 AM GMT

സഞ്ജയ്‌ അറോറ പുതിയ ഡൽഹി പൊലീസ് മേധാവി
X

ഡല്‍ഹി: സഞ്ജയ്‌ അറോറ പുതിയ ഡൽഹി പൊലീസ് കമ്മീഷണറാകും. നിലവില്‍ ഇന്‍ഡോ - ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലാണ് സഞ്ജയ് അറോറ. രാകേഷ് അസ്താന വിരമിക്കുന്ന ഒഴിവിലാണ് ഡൽഹി പൊലീസ് കമ്മീഷണറായി നിയമനം.

തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് അറോറ. 2025 ജൂലായ് 31നാണ് വിരമിക്കുക. ശാസ്‌ത്ര സീമാ ബല്‍ ഡയറക്ടർ ജനറലായ എസ്‌എൽ താവോസനാണ് ഐ.ടി.ബി.പിയുടെ അധിക ചുമതല.

അരുണാചൽ പ്രദേശ്-ഗോവ-മിസോറാം യൂണിയൻ ടെറിട്ടറിക്ക് പുറത്തു നിന്നുള്ള മൂന്നാമത്തെ ഡല്‍ഹി പൊലീസ് മേധാവിയാണ് സഞ്ജയ് അറോറ. രാകേഷ് അസ്താന, അജയ് രാജ് ശർമ എന്നിവരാണ് ഇതിനു മുന്‍പ് നിയമിതരായവര്‍. സഞ്ജയ് അറോറ ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിലാണ് ബിരുദം നേടിയത്.

കൊള്ളക്കാരന്‍ വീരപ്പനും സംഘത്തിനുമെതിരെ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായതുൾപ്പെടെ തമിഴ്‌നാട്ടിൽ വിവിധ പദവികളിൽ സഞ്ജയ് അറോറ സേവനമനുഷ്ഠിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ ഗാലൻട്രി മെഡൽ ലഭിച്ചു. 2000 മുതൽ 2002 വരെ മസൂറിയിലെ ഫോഴ്‌സ് അക്കാദമിയിൽ ഇൻസ്ട്രക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ പൊലീസ് മേധാവിയായും ചെന്നൈയിലെ ക്രൈം ആൻഡ് ട്രാഫിക്കിന്റെ അഡീഷണൽ കമ്മീഷണറായും പ്രവര്‍ത്തിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സഞ്ജയ് അറോറ ഐ.ടി.ബി.പിയുടെ തലവനായത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും യുഎൻ പീസ് കീപ്പിങ് മെഡലും ലഭിച്ചിട്ടുണ്ട്.

TAGS :

Next Story