Quantcast

ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയ കമ്മീഷൻ യോഗം ഇന്ന്; എം.പിമാരുടെ നിർദേശങ്ങൾ ചർച്ചയാവും

ചെയർമാൻ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ, ജമ്മു കശ്മീർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നിവർക്ക് പുറമെ ലോക്‌സഭാ സ്പീക്കർ നാമനിർദേശം ചെയ്ത അഞ്ച് അസോസിയേറ്റ് മെമ്പർമാർ കൂടി ഉൾപ്പെടുന്നതാണ് കമ്മീഷൻ.

MediaOne Logo

Web Desk

  • Published:

    24 Feb 2022 9:51 AM GMT

ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയ കമ്മീഷൻ യോഗം ഇന്ന്; എം.പിമാരുടെ നിർദേശങ്ങൾ ചർച്ചയാവും
X

ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മണ്ഡല പുനർനിർണയ കമ്മീഷൻ ഇന്ന് ഡൽഹിയിൽ യോഗം ചേരും. ജമ്മു കശ്മീരിലെ എം.പിമാർ നൽകിയ നിർദേശങ്ങളാണ് യോഗം ചർച്ച ചെയ്യുക. മണ്ഡല പുനർനിർണയ കമ്മീഷൻ അധ്യക്ഷൻ രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, ജമ്മു കശ്മീർ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ, ജമ്മു കശ്മീർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എന്നിവർ പങ്കെടുക്കും.

ഫെബ്രുവരി 23ന് കേന്ദ്രസർക്കാർ കമ്മീഷന്റെ കാലാവധി ദീർഘിപ്പിച്ചിരുന്നു. ഈ വർഷം മെയ് അഞ്ചിനകം ജമ്മു കശ്മീരിലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കണമെന്നാണ് കമ്മീഷന് നൽകിയിരിക്കുന്ന നിർദേശം. 2020 മാർച്ചിലാണ് മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിച്ചത്.

ചെയർമാൻ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ, ജമ്മു കശ്മീർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നിവർക്ക് പുറമെ ലോക്‌സഭാ സ്പീക്കർ നാമനിർദേശം ചെയ്ത അഞ്ച് അസോസിയേറ്റ് മെമ്പർമാർ കൂടി ഉൾപ്പെടുന്നതാണ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും അഭിപ്രായങ്ങൾ ഇതിനകം കമ്മീഷൻ തേടിയിട്ടുണ്ട്.


TAGS :

Next Story