Quantcast

വിജയ് ചൗക്കിൽ പ്രതിപക്ഷ പ്രതിഷേധം; എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

പ്രതിപക്ഷപ്രതിഷേധത്തിനിടെ ധനബിൽ ചർച്ചയില്ലാതെ ലോക്‌സഭ പാസാക്കി. വിജയ് ചൗക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് എം.പിമാരെ തടയുന്നതിനുള്ള നീക്കങ്ങൾ നേരത്തെ തന്നെ ഡൽഹി പൊലീസ് തുടങ്ങിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-24 08:08:55.0

Published:

24 March 2023 7:59 AM GMT

വിജയ് ചൗക്കിൽ പ്രതിപക്ഷ പ്രതിഷേധം; എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
X

ന്യൂഡല്‍ഹി: വിജയ് ചൗക്കിൽ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാർലിമെന്റ് നടപടികൾ അവസാനിച്ചതിന് പിന്നാലെ എം.പിമാർ വിജയ് ചൗക്കിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. 'ജനാധിപത്യം ആപത്തിലാണ്' എന്ന മുദ്രാവക്യം എഴുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് എം.പിമാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള എം.പിമാരെയയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

12 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. എന്നാൽ വിജയ് ചൗക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് എം.പിമാരെ തടയുന്നതിനുള്ള നീക്കങ്ങൾ നേരത്തെ തന്നെ ഡൽഹി പൊലീസ് തുടങ്ങിയിരുന്നു. ഇത് രണ്ടാം തവണയാണ് വിജയ് ചൗക്കിലേക്ക് പ്രതപക്ഷ എം.പിമാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത്.

അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലിമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ഇരുസഭകളിലും നടപടികൾ നടപടികൾ തടസ്സപ്പെട്ടു. അദാനി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ 02:30 വരെ നിർത്തിവെച്ചു. പ്രതിപക്ഷപ്രതിഷേധത്തിനിടെ ധനബിൽ ചർച്ചയില്ലാതെ ലോക്‌സഭ പാസാക്കി. രാഹുൽഗാന്ധി ഇന്ന് പാർലിമെന്റ് മന്ദിരത്തിലെത്തി കോൺഗ്രസ് എം.പിമാരുമായി കൂടിക്കാഴ്ച നടത്തി.



TAGS :

Next Story