പൊതുഭരണവും ധനകാര്യവും സിദ്ധരാമയ്യക്ക്, ഡി.കെ ശിവകുമാറിന് ജലസേചനവും ബെംഗളൂരു നഗരവികസനവും; കര്‍ണാടകയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി
ഇന്ന് വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വകുപ്പ് നിർണയം പൂർത്തിയായി. പൊതുഭരണവും ധനകാര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്. ജലസേചനവും ബെംഗളൂരു നഗരവികസനവുമാണ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നൽകിയത്. ആഭ്യന്തരവകുപ്പ് ജി. പരമേശ്വരയ്യ കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുൾപ്പെടെ 34 മന്ത്രിമാരാണ് നിലവിൽ സഭയിലുള്ളത്.
എച്ച്. കെ പാട്ടീൽ നിയമമന്ത്രിയാകും. കെ.എച്ച് മുനിയപ്പയാണ് ഭക്ഷ്യമന്ത്രിയായി ചുമതലയേൽക്കുക. മലയാളിയായ കെ.ജെ ജോർജാണ് ഊർജവകുപ്പിന്റെ മന്ത്രിയാകും. മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന എം..ബി പാട്ടീലാണ് വ്യവസായ വകുപ്പിന്റെ മന്ത്രിയാവുക. രാമലിംഗ റഡ്ഡിയാണ് പുതിയ ഗതാഗത മന്ത്രി. സതീഷ് ജാർക്കിഹോളിയാണ് പൊതുമരാമത്ത് വകുപ്പ് പ്രിയങ്ക ഗാർഘെ ഗ്രാമവികസനം കൈകാര്യം ചെയ്യും.
ലക്ഷ്മി ഹെബ്ബാൽക്കർ വനിത ശിശുക്ഷേമ മന്ത്രിയാകും. ദിനേശ് ഗുണ്ടറാവു ആരോഗ്യം മന്ത്രിസ്ഥാനം ഏറ്റെടുക്കും. വിദ്യാഭ്യാസ മന്ത്രിയായി മധു ബെംഗാരപ്പ എത്തും. മെഡിക്കൽ വിദ്യാഭ്യാസം ഡോ. എം.സി സുധാകർ സന്തോഷ് ലാഡാണ് പുതിയ തൊഴിൽ മന്ത്രി. ടൂറിസം മന്ത്രിയായി എൻ എസ് ബസ് രാജു അധികാരമേൽക്കും. ഇന്ന് വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
Adjust Story Font
16