Quantcast

ത്രിപുരയിൽ മുസ്ലിംങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സർക്കാർ ഹോട്ടൽ തടങ്കലിലാക്കി

കൂടാതെ മാധ്യമപ്രവർത്തക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    14 Nov 2021 7:12 AM GMT

ത്രിപുരയിൽ മുസ്ലിംങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ  സർക്കാർ ഹോട്ടൽ തടങ്കലിലാക്കി
X

ത്രിപുരയിൽ മുസ്ലിംങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകരെ ബിജെപി സർക്കാർ ഹോട്ടലിൽ തടങ്കലിലാക്കി. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) മുസ്ലിം പള്ളികൾ തകർക്കുന്നതിന്റെ വാർത്തകളും ദൃശ്യങ്ങളും പുറത്തുവിട്ടതിനാണ് മാധ്യമപ്രവർത്തകരായ സമൃദ്ധി കെ. സകുനിയ, സ്വർണ എന്നിവരെ ഹോട്ടലിൽ തടങ്കലാക്കിയത്.

മാധ്യമ പ്രവർത്തകർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ പൊലീസിനെ വിന്യസിച്ചാണ് ബിപ്ലവ് ദേബ് നയിക്കുന്ന സർക്കാർ മാധ്യമപ്രവർത്തകരെ തടവിലാക്കിയത്. കൂടാതെ മാധ്യമപ്രവർത്തക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

. ''ഞങ്ങളെ ഹോട്ടലിന്റെ പുറത്തേക്ക് ഇറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല'' സമൃദ്ധി കെ. സകുനിയ ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രി 10.30 ഓടെയാണ്?ഹോട്ടലിന് മുന്നിൽ പൊലീസ് നിലയുറപ്പിച്ചത്. പുലർച്ചെ 5.30 ഓടെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചതെന്ന് മാധ്യമപ്രവർത്തക ട്വീറ്റിൽ പറഞ്ഞു.




സംഘ്പരിവാർ അനുകൂലികളും വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരും ചേർന്ന് തകർത്ത പള്ളിയുടെ ദൃശ്യങ്ങളും വാർത്തകളും കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പള്ളിതകർത്തതിനെ പറ്റി പരാതി നൽകിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞതായി മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനു പിന്നാലെ സംഘ്പരിവാർ അനുകൂലികൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയും മാധ്യമ പ്രവർത്തകരെ ഹോട്ടലിൽ തടങ്കലിലാക്കുകയും ചെയ്തത്.

നേരത്തെ നിരവധി മാധ്യമപ്രവർത്തകർക്കെതിരെ ബി.ജെ.പി സർക്കാർ യു.എ.പി.എ ചുമത്തിയിരുന്നു. 'ത്രിപുര കത്തി എരിയുന്നു എന്ന മൂന്ന് വാക്കുകൾ എഴുതിയതിന്റെ പേരിൽ ത്രിപുരയിലെ ബി.ജെ.പി സർക്കാർ എന്റെ മേൽ യു.എ.പി.എ ചുമത്തിയിരിക്കുന്നു. ഒരു കാര്യം ആവർത്തിച്ചു പറയട്ടെ, നീതിക്കു വേണ്ടി നിലയുറപ്പിക്കാൻ എനിക്ക് ഒരു മടിയുമില്ല. എന്റെ നാട്ടിലെ പ്രധാനമന്ത്രി ഒരുപക്ഷേ ഭയപ്പെടുന്നുണ്ടാകും. പക്ഷേ, ഞങ്ങൾ മാധ്യമപ്രവർത്തകർക്ക് ഭയമില്ല. നിങ്ങളുടെ ജയിലറയെയും ഞാൻ ഭയക്കുന്നില്ല'. ത്രിപുരയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ ശ്യാം മീര സിങ് ട്വിറ്ററിൽ കഴ?ിഞ്ഞയാഴ്ച കുറിച്ചതാണീ വാക്കുകൾ.

ശ്യാം അടക്കം 102 പേർക്കെതിരെയാണ് അക്രമത്തെയും അനീതിയെയും എതിർത്തു സംസാരിച്ചതിൻറെ പേരിൽ ത്രിപുര സർക്കാർ യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷം പരത്താൻ ശ്രമിച്ചു എന്നാണ് യു.എ.പി.എ ചുമത്താൻ കാരണമായി ബി.ജെ.പി ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.

Summary: The government has detained journalists from a hotel in Tripura for covering atrocities against Muslims

TAGS :

Next Story