Quantcast

ഇന്‍ഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ

ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്‍റെ വാല്‍ ഭാ​ഗം തറയിലിടിച്ച സംഭവത്തിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-07-28 15:38:19.0

Published:

28 July 2023 1:10 PM GMT

ഇന്‍ഡിഗോയ്ക്ക്  30 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ
X

ഡൽ​​ഹി: കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് ഇന്‍ഡിഗോ വിമാനത്തിന്‍റെ വാല്‍ ഭാ​ഗം നാലു തവണ തറയിലിടിച്ച (ടെയിൽ സ്‌ട്രൈക്ക്) സംഭവത്തിൽ ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി ജി സി എ. ഇതിൽ ഡിജിസിഎ ഇൻഡിഗോയുടെ വിശദീകരണവും തേടിയിരുന്നു. ഇന്‍ഡിഗോയുടെ മറുപടിയും രേഖകളും തൃപ്തികരമല്ലെന്നും ഡിജിസിഎ.

ആറു മാസത്തിനിടയ്ക്ക് ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് ഇന്‍ഡിഗോയുടെ വിമാനത്തിന്റെ വാല്‍ ഭാ​ഗം നാലു തറയിലിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ വിശ​ദീകരണം തേടി. എന്നാൽ ഇന്‍ഡിഗോയുടെ മറുപടിയും രേഖകളും തൃപ്തികരമല്ലെന്നതിനെ തുടർന്നാണ് ഇപ്പോൾ ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്.

TAGS :

Next Story