Quantcast

ന്യൂഡിൽസിന്‍റെ പാക്കറ്റിൽ 6.46 കോടി രൂപയുടെ വജ്രങ്ങൾ; യാത്രക്കാരൻ കസ്റ്റംസിന്‍റെ പിടിയിൽ

പത്ത് യാത്രക്കാരിൽ നിന്നായി ഏകദേശം 4.4 കോടി രൂപ വിലവരുന്ന സ്വർണവും മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി

MediaOne Logo

Web Desk

  • Published:

    23 April 2024 10:21 AM GMT

Mumbai airport, noodles,Diamonds worth ₹6.46 crore found in noodles,Mumbai to Bangkok, trolley bag,
X

മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ കണ്ടെടുത്തു. ട്രോളി ബാഗിലെ ന്യൂഡിൽസ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു 6.46 കോടി രൂപയുടെ വജ്രങ്ങൾ കണ്ടെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.

മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരനന്ന യാത്രക്കാരനെ സംശയം തോന്നിയപ്പോൾ പരിശോധിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോൾ ന്യൂഡിൽസ് പാക്കറ്റ് കണ്ടെത്തുകയും അത് പൊളിച്ചുനോക്കിയപ്പോഴാണ് വജ്രങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

ഇതിന് പുറമെ കൊളംബോയിൽ നിന്ന് മുംബൈയിലേക്കെത്തിയ വിദേശ വനിതയുടെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് 321 ഗ്രാം തൂക്കമുള്ള സ്വർണവും കണ്ടെടുത്തിരുന്നു. കൂടാതെ ദുബൈ,അബുദാബി,ബഹ്റൈൻ, ദോഹ, റിയാദ്, മസ്‌കറ്റ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്നെത്തിയ പത്ത് ഇന്ത്യൻ പൗരൻമാരിൽ നിന്നായി 4.04 കോടി രൂപ വിലമതിക്കുന്ന സ്വർണവും കണ്ടെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story