Quantcast

ഡീസല്‍ വില കൂട്ടി, പെട്രോള്‍ വിലയില്‍ മാറ്റമില്ല

23 പൈസയാണ് കൂടിയത്

MediaOne Logo

Web Desk

  • Updated:

    2021-09-24 03:31:51.0

Published:

24 Sep 2021 3:22 AM GMT

ഡീസല്‍ വില കൂട്ടി, പെട്രോള്‍ വിലയില്‍ മാറ്റമില്ല
X

ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. 23 പൈസയാണ് കൂടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല.പെട്രോൾ വില തുടർച്ചയായ 19 -ാം ദിവസമാണ് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 95.61 രൂപയും പെട്രോൾ ലിറ്ററിന് 103.42 രൂപയുമായി.

ജൂലൈ 15നാണ് അവസാനമായി ഡീസല്‍ വില കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ 15 വരെയുള്ള കാലയളവില്‍ 9.14 രൂപയാണ് ഡീസലിനു വര്‍ധിച്ചത്. പെട്രോളിന് 11.44 രൂപയും. ഇതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.

TAGS :

Next Story