ഇന്ധനവില ഇന്നും കൂടി
ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക്. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വർധിപ്പിച്ചു. തിരുവനന്തപുരത്ത് ഡീസലിന് 99.08 രൂപയുമാണ് വില. തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 105.78 രൂപയായി.
കോഴിക്കോട് പെട്രോൾ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 97 രൂപ ഇരുപത് പൈസയുമാണ് വില.
Next Story
Adjust Story Font
16