Quantcast

പത്തിൽ പത്തും നേടും; ഹരിയാന ഇൻഡ്യ സഖ്യം തൂത്തുവാരുമെന്ന് ദിപേന്ദർ ഹൂഡ

റോഹ്ത്തക് ഇത്തവണ വൻ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുമെന്ന് ഹൂഡ

MediaOne Logo

Web Desk

  • Published:

    21 May 2024 7:57 AM GMT

പത്തിൽ പത്തും നേടും; ഹരിയാന ഇൻഡ്യ സഖ്യം തൂത്തുവാരുമെന്ന് ദിപേന്ദർ ഹൂഡ
X

ന്യൂഡൽഹി: ഹരിയാനയിൽ പത്തിൽ പത്ത് സീറ്റും നേടുമെന്ന് രാജ്യസഭ എം.പിയും റോഹ്ത്തക്കിലെ ഇൻഡ്യാ മുന്നണി സ്ഥാനാർഥിയുമായ ദിപേന്ദർ ഹൂഡ. ബി.ജെ.പി ഭരണത്തിൽ എല്ലാ വിഭാഗവും അസ്വസ്ഥരാണ്. റോഹ്ത്തക് ഇത്തവണ വൻ ഭൂരിപക്ഷത്തിന് തിരിച്ചുപിടിക്കുമെന്നും ദീപേന്ദർ മീഡിയവണിനോട് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഭൂപേന്ദർ ഹൂഡയുടെ മകനാണ് ദീപേന്ദർ.

റോഹ്ത്തകിൽ വൻ മാർജിനിൽ ജയിക്കാൻ പോവുകയാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. എല്ലാ വിഭാഗവും പിന്തുണ നൽകുന്നുണ്ട്. പാവങ്ങളോടും കർഷകരോടും വനിതകളോടും സർക്കാർ ക്രൂരമായാണ് പെരുമാറിയത്. എല്ലാ വിഭാഗവും അസ്വസ്ഥരാണ്. കഴിഞ്ഞ തവണ റോഹ്ത്തക്കിൽ ഏഴായിരത്തിൽപരം വോട്ടിനാണ് ബി.ജെ.പി ജയിച്ചത്. തങ്ങൾക്ക് 48 ശതമാനം വോട്ട് കിട്ടി, ബി.ജെ.പിക്ക് 48.1 ശതമാനവും. പക്ഷെ ഇത്തവണ വൻ ഭൂരിപക്ഷത്തിൽ തങ്ങൾ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



TAGS :

Next Story