പക്ഷം പിടിച്ച് മന്ത്രിമാര്‍; രാജസ്ഥാനിൽ കോൺഗ്രസിലെ തർക്കം മുറുകുന്നു
രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് ഒന്നര വർഷം മാത്രം. ഇതിനിടെയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം വീണ്ടും മുറുകുന്നത്.
രാജസ്ഥാനിൽ കോൺഗ്രസിലെ തർക്കം മുറുകുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും പക്ഷം പിടിച്ച് നേതാക്കൾ രംഗത്ത് വന്നതോടെ വാദപ്രതിവാദങ്ങൾ തുടരുകയാണ്. നേതാക്കൾ പരസ്യ പ്രതികരണങ്ങൾ നടത്തുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.
രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് ഒന്നര വർഷം മാത്രം. ഇതിനിടെയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം വീണ്ടും മുറുകുന്നത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിനിടെ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ എംഎൽഎമാർക്ക് എതിരെ നടപടി വേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. അച്ചടക്കം ലംഘിച്ചവരെ പുറത്താക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേന്ദ്ര സിംഗ് ഗുധ ആവശ്യപ്പെട്ടു. നടപടി എടുക്കണമെന്ന് പറയുന്നവരുടെ മുൻകാല ചരിത്രം കൂടി ഓർക്കണമെന്ന് ജലമന്ത്രി മഹേഷ് ജോഷി തിരിച്ചടിച്ചു. രാജസ്ഥാനുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾ ഹൈക്കമാൻഡ് നേരത്തെ വിലക്കിയിരുന്നു. നിലവിലെ പ്രതിസന്ധി ഹൈക്കമാൻഡ് ചർച്ച ചെയ്യും.
അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രിയുടെ കാര്യത്തിൽ പാർട്ടി അധ്യക്ഷൻ അന്തിമ തീരുമാനമെടുക്കുമെന്നുമാണ് നേരത്തെ ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നത്. സെപ്റ്റംബർ 25ന് നിയമസഭാ കക്ഷി യോഗം ബഹിഷ്കരിക്കുകയും എംഎൽഎമാർ രാജി ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പാർലമെന്‍ററി കാര്യമന്ത്രി ശാന്തി ധരിവാൾ അടക്കം മൂന്ന് പേർക്ക് ഹൈക്കമാൻഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Adjust Story Font
16