Quantcast

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്'എന്നാക്കി മാറ്റും: ഡികെ ശിവകുമാര്‍

രാമനഗര ജില്ല മുഴുവൻ ബെംഗളൂരു പരിധിയിൽ പെട്ടതാണെന്നും അതിലെ നാല് താലൂക്കുകളിലെ നിവാസികൾ “ബെംഗളൂരുകാരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Published:

    26 Oct 2023 6:29 AM GMT

DK Shivakumar
X

ഡികെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗര ജില്ലയെ 'ബെംഗളൂരു സൗത്ത്' എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.നിർദിഷ്ട ബെംഗളൂരു സൗത്ത് ജില്ലയിൽ ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി എന്നീ അഞ്ച് താലൂക്കുകൾ ഉൾപ്പെടും. രാമനഗര താലൂക്ക് ഈ ജില്ലയുടെ ആസ്ഥാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാമനഗര ജില്ല മുഴുവൻ ബെംഗളൂരു പരിധിയിൽ പെട്ടതാണെന്നും അതിലെ നാല് താലൂക്കുകളിലെ നിവാസികൾ “ബെംഗളൂരുകാരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരും കൈവശമുള്ള ഭൂമി ബെംഗളൂരുവിലെ കച്ചവടക്കാര്‍ക്ക് വില്‍ക്കരുത്. കനകപുര വളരും. നിങ്ങളുടെ പോക്കറ്റിലേക്ക് പണമിട്ട് തരാൻ എനിക്കാകില്ല. നിങ്ങൾക്കു വേണ്ടി വീടുണ്ടാക്കിത്തരാനും എനിക്കാകില്ല. പക്ഷെ നിങ്ങളുടെ വസ്തുവിന്റെ മൂല്യം പത്തിരട്ടിയോളം ഉയർത്താനുള്ള ശേഷി എനിക്ക് ദൈവം തന്നിരിക്കുന്നു," ഡികെ വിശദമാക്കി.

കനകപുര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവകുമാർ, രാമനഗര ജില്ലയെ ബെംഗളൂരുവിനു കീഴിലാക്കാനുള്ള നിർദ്ദേശവും രൂപരേഖയും ഉടൻ അവതരിപ്പിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഇത് ഡികെയുടെ റിയല്‍ എസ്റ്റേറ്റ് മെച്ചപ്പെടുത്താനുള്ള നീക്കമാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. 2007 ആഗസ്തില്‍ ജെഡി(എസ്)-ബിജെപി സഖ്യത്തിന് കീഴിലാണ് രാമനഗര ജില്ല രൂപീകൃതമായത്.ജില്ലയിൽ രാമനഗര, ചന്നപട്ടണ, മഗഡി, കനകപുര താലൂക്കുകൾ ഉൾപ്പെടുന്നു, ജില്ലയുടെ ആസ്ഥാനം ബെംഗളൂരു നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ്.

TAGS :

Next Story