വഖഫ് നിയമ ഭേദഗതി ബിൽ: ഭരണഘടനാ വിരുദ്ധമെന്ന് എ.രാജ
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ളതും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഡിഎംകെയുടെ എ.രാജ. വഖഫ് ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ വഖഫ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
അതേസമയം വഖഫ് ഭേദഗതി ബില്ലില്‍ ലോക്സഭയില്‍ ചർച്ച തുടരുകയാണ്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിച്ചത്. കേന്ദ്രം ബില്ല് അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ശിപാർശ ചെയ്യാൻ മാത്രം അനുവാദമുള്ള ജെപിസി എങ്ങനെ പുതിയ വ്യവസ്ഥകൾ കൂട്ടിചേർത്തെന്ന് എൻ.കെ പ്രേമചന്ദ്രൻ ചോദിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭേദഗതി ബില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി നൽകി
ലോക്‌സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയിയാണ് കോണ്‍ഗ്രസിന്റെ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. വഖഫ് എന്താണെന്ന് അറിയാത്തവരാണ് ജെപിസിക്ക് മുമ്പാകെ ഹാജരായതെന്ന് ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അവമതിപ്പുണ്ടാക്കാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് ബില്‍ കൊണ്ടുവരുന്നതെന്നും ഗൊഗോയ് പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനയാണ് നമ്മുടെ വഴികാട്ടി. ഈ ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുമാണ് ബില്‍ ലക്ഷ്യമിടുന്നതെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
Adjust Story Font
16