ആഭ്യന്തര വിമാന യാത്രാനിരക്ക് ഇനി കമ്പനികൾക്ക് തീരുമാനിക്കാം; കയ്യൊഴിഞ്ഞ് സർക്കാർ
പുതിയ നിരക്കുകൾ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും
ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രാ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് നൽകി കേന്ദ്ര സർക്കാർ. ഓരോ റൂട്ടിലെയും പരമാവധി നിരക്ക് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന രീതിയാണ് അവസാനിച്ചത്. ആഭ്യന്തര വിമാന യാത്രാനിരക്ക് ഇനി കമ്പനികൾക്ക് തീരുമാനിക്കാമെന്നും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സത്യേന്ദ്രകുമാർ മിശ്ര പുറത്തിറക്കിയിരിക്കുന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ഈടാക്കാൻ സാധിക്കുന്ന യാത്രാ നിരക്കിന് കേന്ദ്ര സർക്കാർ പരിധി നിശ്ചയിച്ചിരുന്നു. ഇപ്പോൾ ആ പരിധി നിശ്ചയിക്കാനുള്ള അധികാരമാണ് കേന്ദ്ര സർക്കാർ കൈമാറിയിരിക്കുന്നത്. ഇതുസംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ഈ മാസം 31ാം തിയതി പ്രാബല്യത്തിൽ വരും. ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കാൻ ഡി.ജി.സി എയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16