വീട്ടുടമ വിവാഹത്തിന് പോയ സമയത്ത് കവര്‍ച്ച; കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ,വജ്രാഭരണങ്ങള്‍ മോഷണം പോയി, വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍
വീട്ടുജോലിക്കാരനൊപ്പം മറ്റു രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്
മുംബൈ: ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ചതിന് വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. വീട്ടുജോലിക്കാരനൊപ്പം മറ്റു രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.
വീട്ടുടമ കഴിഞ്ഞ മാസം ഗോവയിൽ വിവാഹത്തിന് പോയ സമയത്താണ് വിലപിടിപ്പുള്ള വസ്തുക്കളും ഏഴ് ലക്ഷം രൂപയും മോഷണം പോയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടുജോലിക്കാരനായ നിരഞ്ജൻ ബഹേലിയ (41),രാംചെൽവ മകു പാസ്വാൻ എന്ന ഗുട്ടിയ (26), ജ്വല്ലറി വ്യാപാരി ജയപ്രകാശ് ഹരിശങ്കർ റസ്‌തോഗി (59) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് ജോലി ചെയ്യുന്ന വീട്ടിലെ അലമാര ബഹേലിയയും പാസ്വാനും ചേര്‍ന്ന് കുത്തിത്തുറന്നത്. തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സാങ്കേതിക തെളിവുകളുടെ സഹായത്തോടെയാണ് ബഹേലിയയെയും പാസ്വാനെയും പിടികൂടിയത്.മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ സഹായിച്ചതിനാണ് രസ്തോഗിയെ പിടികൂടിയത്. ഒരു കോടി വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും 1.44 ലക്ഷം രൂപയും പ്രതികളില്‍ നിന്നും കണ്ടെടുത്തു.
Adjust Story Font
16