'വധഭീഷണികളെ ഭയക്കുന്നില്ല'; തന്‍റെ പ്രവർത്തനങ്ങൾ തുടരുമെന്ന് ഗൗതം ഗംഭീർ
തങ്ങളുടെ ചാരൻമാർ പൊലീസിലുണ്ടെന്നും ഡൽഹി പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു അവസാനമെത്തിയ സന്ദേശത്തിന്‍റെ ഉള്ളടക്കം
തുടര്‍ച്ചയായുള്ള വധഭീഷണികളില്‍ ഭയമില്ലെന്ന് മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. ഐ.എസ് കാശ്മീരിൽ നിന്നും ലഭിച്ച വധഭീഷണികളെ ഭയക്കുന്നില്ലെന്നും സംഭവത്തില്‍ ഇന്‍റലിജൻസ് ബ്യൂറോ അന്വേഷണം നടത്തുകയാണെന്നും ഗൗതം ഗംഭീർ പ്രതികരിച്ചു.
"എനിക്ക് ഒരു തരത്തിലുമുള്ള ഭയവുമില്ല. വിഷയത്തിൽ ഇന്‍റലിജൻസ് ബ്യൂറോ അന്വേഷണം നടത്തുകയാണ്. എന്നാൽ എന്‍റെ ജോലിയിൽ നിന്ന് പിൻതിരിയില്ല, ഇത്തരം പരിപാടികളിൽ ഇനിയും പങ്കാളിയാകും" ഗൗതം ഗംഭീര്‍ പറഞ്ഞു. യമുന സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഈസ്റ്റ് ഡൽഹി പ്രിമീയർ ലീഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പരാമര്‍ശം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായാണ് ഗൗതം ഗംഭീറിന് വധഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇ- മെയില്‍ സന്ദേശങ്ങളെത്തിയത്. ഗംഭീറിനെയും കുടുംബത്തേയും കൊല്ലുമെന്നായിരുന്നു ആദ്യ സന്ദേശത്തിലെ ഭീഷണി. രണ്ടാമത്തേതിൽ കുടുംബത്തോട് സ്നേഹമുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് മാറി നില്‍ക്കണമെന്നായിരുന്നു ആവശ്യം.
തങ്ങളുടെ ചാരൻമാർ പൊലീസിലുണ്ടെന്നും ഡല്‍ഹി പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു അവസാനമെത്തിയ സന്ദേശത്തിന്‍റെ ഉള്ളടക്കം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഭീഷണികളുടെ പശ്ചാത്തലത്തിൽ ഗംഭീറിന്‍റെ വസതിക്ക് ചുറ്റും പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു.
"Don't Have Any Fear": BJP's Gautam Gambhir On Death Threats
Adjust Story Font
16