Quantcast

"എസ്.പി.ബിയുടെ ശബ്ദം പുനഃസൃഷ്ടിക്കേണ്ട"; അനുവാദം ചോദിച്ചെത്തിയവരെ മടക്കിയയച്ച് മകൻ

വേട്ടയാൻ സിനിമയിലെ 'മനസിലായോ' ഗാനം അന്തരിച്ച ഗായകൻ മലേഷ്യ വാസുദേവന്റെ ശബ്ദത്തിൽ നിർമിച്ചതിന് പിന്നാലെ എസ്.പി.ബിയുടെ ശബ്ദം പുനഃസൃഷ്ടിക്കാൻ ആവശ്യവുമായി ആരാധകർ രംഗത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-11-28 13:51:42.0

Published:

28 Nov 2024 1:48 PM GMT

എസ്.പി.ബിയുടെ ശബ്ദം പുനഃസൃഷ്ടിക്കേണ്ട; അനുവാദം ചോദിച്ചെത്തിയവരെ മടക്കിയയച്ച് മകൻ
X

ഈയടുത്ത് റിലീസായ രജിനികാന്തിന്റെ വേട്ടയാൻ സിനിമയിലെ ഏറ്റവും വൈറലായ പാട്ടായിരുന്നു 'മനസിലായോ'. രജനീകാന്തിന്റെയും മഞ്ജു വാര്യരുടെയും നൃത്തത്തിനും അനിരുദ്ധിന്റെ സംഗീതത്തിനും പുറമെ അന്തരിച്ച ഗായകൻ മലേഷ്യ വാസുദേവന്റെ ശബ്ദം ഉപയോഗിച്ചായിരുന്നു ഈ പാട്ടിറക്കിയത് എന്നതും പാട്ട് വൈറലാവാൻ കാരണമായിരുന്നു. എഐ ഉപയോഗിച്ചായിരുന്നു വാസുദേവന്റെ ശബ്ദം വീണ്ടും സൃഷ്ടിച്ചത്. ഇതോടെ അന്തരിച്ച അനേകം ഗായകരുടെ ശബ്ദം വീണ്ടും ഉപയോഗിക്കാമെന്ന സാധ്യത സംഗീതമേഖലയിൽ തുറന്നിരിക്കുകയാണ്.

ഇതിനിടെ അന്തരിച്ച ഗായകൻ എസ്.പി ബാലുസബ്രഹ്‌മണ്യത്തിന്റെ ശബ്ദം എഐ ഉപയോഗിച്ച് നിർമിക്കുന്നതിനെതിരെ മകൻ എസ്.പി ചരൺ രംഗത്തുവന്നതാണ് വാർത്തയാവുന്നത്. തമിഴ് വാർത്താ പ്ലാറ്റ്‌ഫോമായ വികടന് നൽകിയ അഭിമുഖത്തിലാണ് ചരൺ തന്റെ പിതാവിന്റെ ശബ്ദം പുനഃസൃഷ്ടിക്കുന്നതിനെതിരെ രംഗത്തുവന്നത്. ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം ഉപയോഗിക്കുന്നതിനായി അനുവാദം ചോദിച്ചെത്തിയവരെ താൻ മടക്കി അയച്ചെന്നായിരുന്നു ചരൺ വെളിപ്പെടുത്തിയത്.

മലേഷ്യ വാസുദേവൻ മികച്ച അനേകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആ പാട്ട് ആർക്കും ആവർത്തിക്കാനാവില്ല, ശബ്ദം ആവർത്തിക്കാം എന്നാൽ ശബ്ദത്തിന് പിന്നിലെ വികാരം എഐക്ക് ആവർത്തിക്കാനാവില്ല എന്നായിരുന്നു ചരണിന്റെ പ്രതികരണം.

നിരവധി ആളുകളാണ് തന്നെ ശബ്ദം ഉപയോഗിക്കാൻ അനുവാദം ചോദിച്ചെത്തിയത് എന്നാൽ താൻ അനുവാദം നൽകാറില്ല, എല്ലാ പാട്ടിലും പിതാവിന്റെ ശബ്ദം കേൾക്കാൻ താനോ കുടുംബമോ ആഗ്രഹിക്കുന്നില്ല. എത്ര മികച്ച സംഗീതസംവിധായകനായാലും താൻ വേണ്ട എന്നാണ് പറയുക, പിതാവ് അന്ത്യവിശ്രമത്തിലാണ്, അദേഹത്തെ വിശ്രമിക്കാനനുവദിക്കുക എന്ന് ചരൺ പറഞ്ഞു.

വേട്ടയാനിലെ ഗാനം മികച്ചതായേക്കാം എന്നാൽ പിതാവ് ജീവിച്ചിരിക്കുമ്പോൾ ഈ ഗാനം അദേഹത്തെ കേൾപ്പിച്ചിരുന്നെങ്കിൽ അദേഹം മലേഷ്യ വാസുദേവന്റെ ശബ്ദം ഉപയോഗിച്ചതിനെതിരെ പ്രതികരിച്ചേനെയെന്നും ചരൺ കൂട്ടിച്ചേർത്തു. ഒരു പാട്ട് പാടാനാണ് ഒരു ഗായകൻ ആഗ്രഹിക്കുന്നത്, എന്നാൽ ആ അവസരം നിഷേധിക്കുകയാണ് എഐ ചെയ്യുന്നത്. ബാലസുബ്രഹ്‌മണ്യത്തിനെയോ വാസുദേവനെയോ ഇഷ്ടമാണെന്നതുകൊണ്ട് അവരുടെ ശബ്ദത്തിൽ പാട്ടുകേൾക്കണമെന്ന് പറയുന്നത് തെറ്റാണെന്നും ചരൺ കൂട്ടിച്ചേർത്തു.

2020 സെപ്തംബർ 26നാണ് എസ്.പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചത്. ഗായകനെ കൂടാതെ നടൻ,സംഗീത സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിലും തിളങ്ങിയിട്ടുള്ള കലാകാരനാണ് എസ്.പി.ബി. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് എസ്.പി.ബി.

TAGS :

Next Story