Quantcast

കനത്ത ചൂട്; ലൈവിനിടെ ബോധരഹിതയായി ദൂരദര്‍ശന്‍ അവതാരക

MediaOne Logo

Web Desk

  • Updated:

    21 April 2024 4:25 AM

Published:

21 April 2024 4:21 AM

കനത്ത ചൂട്; ലൈവിനിടെ ബോധരഹിതയായി ദൂരദര്‍ശന്‍ അവതാരക
X

കൊല്‍ക്കത്ത: കനത്ത ചൂടിനെ തുര്‍ന്ന് പശ്ചിമ ബംഗാളില്‍ ദൂരദര്‍ശന്‍ ചാനല്‍ അവതാരക ലൈവിനിടെ ബോധരഹിതയായി. ലൈവ് വാര്‍ത്തക്കിടെ അവതാരക ലോപാമുദ്ര സിന്‍ഹയാണ് ബോധരഹിതയായത്. വാര്‍ത്ത വായിക്കുന്നതിനിടെ ബ്ലഡ് പ്രഷര്‍ കുറഞ്ഞതാണ് ബോധരഹിതയാകാന്‍ കാരണമെന്ന് പശ്ചിമ ബംഗാള്‍ പ്രാദേശിക ചാനല്‍ അവതാരകയായ ലോപാമുദ്ര തന്റെ ഫേസ്ബുക്ക് സന്ദേശത്തില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വായിക്കാന്‍ നോക്കുമ്പോല്‍ കണ്ണില്‍ ഇരുട്ട് കയറിയെന്നും പിന്നീട് ഒന്നും കാണാനായില്ലെന്നും അല്പസമയത്തേക്ക് ബോധം നഷ്ടമായെന്നും ഇവർ പറഞ്ഞു. ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും നീണ്ട സമയം വെള്ളം കുടിക്കാതെ വാര്‍ത്ത വായിക്കേണ്ടി വന്നതിനാലാണ് പ്രശ്‌നമുണ്ടായതെന്നും അവര്‍ അറിയിച്ചു.

TAGS :

Next Story