Quantcast

ബി.ജെ.പിയിൽ പോയവർക്ക് മുന്നിൽ വാതിലുകൾ അടഞ്ഞുതന്നെ കിടക്കും; തിരിച്ചുവരാമെന്ന് ആരും മോഹിക്കേണ്ടെന്ന് കോൺഗ്രസ്

തെരഞ്ഞെടുപ്പിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് നന്നായി അറിയുന്നതിനാൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് വരാനിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും പവൻ ഖേര പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    18 April 2024 2:00 AM GMT

Doors closed for Congress leaders who went to BJP: Pawan Khera
X

ദിബ്രൂഗഡ്: ബി.ജെ.പിയിലേക്ക് പോയ നേതാക്കൾക്ക് മുന്നിൽ പാർട്ടിയുടെ വാതിലുകൾ അടഞ്ഞുതന്നെ കിടക്കുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാവുന്നതോടെ തിരിച്ചുവരാമെന്ന് കരുതുന്നുവെങ്കിൽ അവർക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് നന്നായി അറിയുന്നതിനാൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് വരാനിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും പവൻ ഖേര പറഞ്ഞു.

''പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ ഭയന്നിരിക്കുകയാണ്. താൻ തോൽക്കുകയും ഇൻഡ്യ സഖ്യം ഭരണത്തിലേറുകയും ചെയ്താൽ തനിക്കെതിരെ അന്വേഷണവും തുടർനടപടിയും ഉണ്ടാവുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. മോദിക്ക് എല്ലാത്തിനും മൗനാനുവാദം നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവും. ഞങ്ങളിൽനിന്ന് കൂറുമാറിപ്പോയി ബി.ജെ.പി മുഖ്യമന്ത്രിമാരായവർക്ക് ഇപ്പൊഴേ മുട്ടിടിക്കുന്നുണ്ട്. അവർക്ക് മുന്നിൽ ഞങ്ങളുടെ വാതിലുകൾ അടഞ്ഞുതന്നെ കിടക്കും. ഞങ്ങൾ ജയിക്കുമ്പോൾ തിരിച്ചുവരണമെന്ന് മോഹിച്ചാലും അവരെ തിരിച്ചെടുക്കില്ല''-പവൻ ഖേര വ്യക്തമാക്കി.

പ്രതിപക്ഷ ശബ്ദം അടിച്ചമർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പവൻ ഖേര ആരോപിച്ചു. തങ്ങൾക്കൊപ്പം ചേരാൻ അവർ ആളുകളെ ഭീഷണിപ്പെടുത്തുകയാണ്. വഴങ്ങാത്തവർക്ക് പിന്നാലെ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ വിടുന്നു. അല്ലെങ്കിൽ ജയിലിലടക്കുന്നു. ഹിമന്ത ബിശ്വ ശർമ മുതൽ പ്രഫുൽ പട്ടേലും സുവേന്ദു അധികാരിയും അടക്കം ഭീഷണിക്ക് വഴങ്ങി ബി.ജെ.പിയിൽ ചേർന്ന 25 ഉദാഹരണങ്ങളെങ്കിലും കാണിക്കാനാവുമെന്നും പവൻ ഖേര പറഞ്ഞു.

TAGS :

Next Story