Quantcast

ഇൻസ്റ്റഗ്രാമിലെ ലൈക്കും കമന്‍റും സംബന്ധിച്ച തർക്കത്തിന് പിന്നാലെ ഇരട്ടക്കൊലപാതകം

ഇരട്ട കൊലപാതകം നടത്തിയത് യുവതിയുടെ പരിചയക്കാരും ഫോളോവേഴ്സുമാണെന്ന് ആരോപണം.

MediaOne Logo

Web Desk

  • Updated:

    7 Oct 2022 10:34 AM

Published:

7 Oct 2022 10:28 AM

ഇൻസ്റ്റഗ്രാമിലെ ലൈക്കും കമന്‍റും സംബന്ധിച്ച തർക്കത്തിന് പിന്നാലെ ഇരട്ടക്കൊലപാതകം
X

ഡൽഹി: ഇൻസ്റ്റഗ്രാമിലെ ലൈക്കും കമന്‍റും സംബന്ധിച്ച തർക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തില്‍. ഡൽഹിയിലെ ഭൽസ്വ ഡയറിയിലാണ് സംഭവം. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹിൽ (18), നിഖിൽ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനായി ഒരു സ്ത്രീയെ കാണാന്‍ എത്തിയതായിരുന്നു ഇവർ. സംസാരത്തിനിടയിൽ സഹിലും സ്ത്രീയും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസ് പറയുന്നു.

പിന്നീട് തന്‍റെ വീടിനു സമീപം വരാൻ സ്ത്രീ സഹിലിനോട് ആവശ്യപ്പെട്ടു. സഹിൽ തന്റെ സുഹൃത്ത് നിഖിലിനേയും കൂട്ടിയാണ് എത്തിയത്. അവിടെ വെച്ച് ഇരുവരെയും കുത്തിക്കൊല്ലുകയായിരുന്നു. അക്രമം നടത്തിയത് സ്ത്രീയുടെ പരിചയക്കാരും ഫോളോവേഴ്സുമാണെന്നാണ് ആരോപണം.

പല തവണ കുത്തേറ്റ് രക്തം വാർന്ന നിലയിലായിരുന്നു യുവാക്കള്‍. ആളുകള്‍ ഓടിയെത്തിയപ്പോള്‍ പ്രതികൾ കയ്യിലിരുന്ന കത്തി കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. പരുക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവരെ പിടികൂടാന്‍ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story