Quantcast

ശുദ്ധജല ക്ഷാമത്തില്‍ പൊറുതിമുട്ടി ബംഗളൂരു; ജനങ്ങള്‍ക്കായി ജലസംരക്ഷണ വിദ്യകള്‍ പങ്കുവെച്ച് ഡോ. ദിവ്യ ശര്‍മ്മ

നമ്മുടെ ചെറിയ കരുതലുകള്‍ വലിയ നേട്ടങ്ങളാകാമെന്നും ഡോ. ശര്‍മ്മ എക്‌സില്‍ കുറിച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-18 15:13:52.0

Published:

18 March 2024 3:03 PM GMT

Water shortage in Bangalore
X

ബംഗളൂരു: ശുദ്ധജല ക്ഷാമത്തില്‍ പൊറുതിമുട്ടിയ ബംഗളൂരു നഗരത്തിന് ജലസംരക്ഷണ വിദ്യയുമായി എത്തിയിരിക്കുകയാണ് ഡോ. ദിവ്യ ശര്‍മ്മ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോക്ടര്‍ ബംഗളൂരുവിനായി ജലസംരക്ഷണ വിദ്യകള്‍ പങ്കുവെച്ചത്. ഈ വിദ്യകളിലൂടെ നാല് പേരടങ്ങുന്ന തന്റെ കുടുംബത്തില്‍ പ്രതിദിനം 600 ലിറ്റര്‍ വെള്ളത്തിന്റെ ഉപയോഗം കുറഞ്ഞതായി ഡോക്ടര്‍ പറഞ്ഞു.

നാല് ടിപ്പുകളാണ് ഡോക്ടര്‍ ജലസംരക്ഷണത്തിനായി മുന്നോട്ട് വെച്ചത്. ഓവര്‍ഹെഡ് ഷവറുകള്‍ക്ക് പകരം ബക്കറ്റ് ബാത്ത്, എല്ലാ ടാപ്പുകളിലും എയറേറ്ററുകള്‍ സ്ഥാപിക്കുക, ആര്‍.ഒയില്‍ നിന്നുള്ള മലിനജലം ഒരു കണ്ടെയ്‌നറില്‍ ശേഖരിക്കുക, കാര്‍ കഴുകുന്നത് പൂര്‍ണ്ണമായും നിര്‍ത്തുക. എന്നിവയാണ് ബംഗളൂരുവിന് ഡോക്ടര്‍ നല്‍കിയ നിര്‍ദ്ദേശം.

'ഒരു ബക്കറ്റ് 20 ലിറ്ററാണെങ്കില്‍ ഷവറില്‍ മിനിറ്റില്‍ 13 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. അങ്ങനെയെങ്കില്‍ 5മിനിറ്റ് ഷവറില്‍ കുളിക്കുന്ന വെള്ളത്തിനേക്കാള്‍ ഒരാള്‍ക്ക് 45 ലിറ്റര്‍ ബക്കറ്റ് ഉപയോഗിച്ച് കുളിച്ചാല്‍ ലാഭിക്കാം. ടാപ്പുകളില്‍ എയറേറ്റര്‍ വെച്ചപ്പോള്‍ 30 മിനിറ്റ് പാത്രം കഴുകിയാല്‍ 90 ലിറ്റര്‍ വെള്ളമാണ് ചെലവാകുന്നത്. അതിന് മുമ്പായിരുന്നെങ്കില്‍ 450 ലിറ്റര്‍ ചെലവാകുമായിരുന്നു. ആര്‍.ഒയില്‍ നിന്നുള്ള മലിനജലം കണ്ടെയ്നറില്‍ ശേഖരിക്കുന്നത് വഴി ആ വെള്ളം മോപ്പിംഗിനും പൂന്തോട്ട ഉപയോഗത്തിനും ഉപയോഗിക്കാം. ഇതുവഴി 30 ലിറ്റര്‍ വെള്ളം വരെ ലാഭിക്കാം'- ഡോ. ശര്‍മ്മ പറഞ്ഞു.

'വാഷിങ് മെഷീനില്‍ കുറേ തുണികള്‍ അലക്കാന്‍ ആവുമ്പോള്‍ മാത്രം ഒറ്റ പ്രാവശ്യം എന്ന രീതിയില്‍ അലക്കുക. എല്ലാ ദിവസവും കാര്‍ കഴുകുന്നത് നിര്‍ത്തി പൊടി തുടക്കുകയും ഒന്നിടവിട്ട ദിവസങ്ങളില്‍ നനഞ്ഞ തുണി ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യുക. ഇതിലൂടെ 30 ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ സാധിച്ചു' ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ചെറിയ കരുതലുകള്‍ വലിയ നേട്ടങ്ങളാകാമെന്നും ഡോ. ശര്‍മ്മ എക്‌സില്‍ കുറിച്ചു. ഡോക്ടറുടെ പോസ്റ്റിന് വന്‍ പ്രക്ഷക സ്വീകാര്യതയാണ് എക്‌സില്‍ ലഭിച്ചത്.

TAGS :

Next Story