Quantcast

ഫീസായി ലഭിച്ചത് ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 500 രൂപ കളിനോട്ട്; സൂക്ഷിച്ച് വെച്ചെന്ന് ഡോക്ടർ

ഡോ. മനാൻ വോറ സമൂഹ മാധ്യമത്തിൽ അമളി പങ്കുവെക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    10 July 2023 4:23 AM GMT

Dr. Manan Vora Fake ₹ 500 Note, Childrens Bank of India
X

കൺസൾട്ടേഷൻ ഫീസായി ഡോക്ടർക്ക് ലഭിച്ചത് ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 500 രൂപ കളിനോട്ട്. ഓർത്തോപീഡിക് സർജനും കണ്ടൻറ് ക്രിയേറ്ററുമായ ഡോ. മനാൻ വോറയ്ക്കാണ് ഫോർ പ്രൊജക്ട് സ്‌കൂൾ യൂസ് ഓൺലി എന്നെഴുതിയ കളിനോട്ട് കിട്ടിയത്. ഡോക്ടറുടെയടുത്ത് ചികിത്സക്കായെത്തിയ ഒരാൾ റിസപ്ഷനിലാണ് വ്യാജ നോട്ട് നൽകിയത്. ജീവനക്കാരന് നോട്ട് വ്യാജമാണെന്ന് തിരിച്ചറിയാനായില്ല.

ഈ അമളി ഡോ. മനാൻ വോറ സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. 'ഈയടുത്ത് ഒരു രോഗി ഈ നോട്ട് ഉപയോഗിച്ച് കൺസൾട്ടേഷൻ ഫീ അടച്ചു. എന്റെ റിസപ്ഷനിസ്റ്റ് പരിശോധിച്ചില്ല, (കാരണം നിങ്ങൾ ഇത് പ്രതീക്ഷിക്കുന്നില്ലല്ലോ). ജനങ്ങൾ ഒരു ഡോക്ടറെ കബളിപ്പിക്കുന്നിടത്ത് വരെയെത്തിയിരിക്കുന്നു' ഡോക്ടർ കുറിച്ചു.

വ്യാജ നോട്ടാണ് നൽകുന്നതെന്ന് രോഗിയ്ക്ക് അറിയുമായിരുന്നില്ലേയെന്ന് സംശയം പ്രകടിപ്പിച്ച ഡോക്ടർ ഇക്കാര്യം തനിക്ക് ചിരിയാണ് വരുത്തിയതെന്ന് പറഞ്ഞു. 500 രൂപയുടെ ചതിയ്ക്കിരയായെങ്കിലും ഒരു രസകരമായ ഓർമയായി ഈ നോട്ടുകൾ എടുത്തുവെക്കുമെന്നും ഡോക്ടർ ത്രെഡിൽ എഴുതി.

Dr. Manan Vora Fake ₹ 500 Note, Children's Bank of India

TAGS :

Next Story