പാക് ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ ഡിആർഡിഒ ഉദ്യോഗസ്ഥൻ പിടിയിൽ
രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ആയേക്കാവുന്ന വിവരങ്ങളാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് കുരുൽക്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവരങ്ങൾ കൈമാറിയതെന്ന് എടിഎസ്
ന്യൂഡല്‍ഹി: പാകിസ്താൻ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ ഡിആർഡിഒ ഉദ്യോഗസ്ഥൻ പിടിയിൽ. സഹപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിആർഡിഒ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.
പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ് ഉദ്യോഗസ്ഥന് വാട്സ്ആപ്പ് ഉൾപ്പടെയുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ആയേക്കാവുന്ന വിവരങ്ങളാണ് എന്നറിഞ്ഞ് കൊണ്ടു തന്നെയാണ് കുരുൽക്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവരങ്ങൾ കൈമാറിയതെന്ന് എടിഎസ് സ്ഥിരീകരിച്ചു. അതേസമയം, ഹണിട്രാപ്പിൽ പെടുത്തിയാണ് ശാസ്ത്രജ്ഞനിൽ നിന്ന് വിവരങ്ങൾ പാകിസ്താൻ ചോർത്തിയത് എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
Next Story
Adjust Story Font
16