ട്രാക്ക് മുറിച്ച് കടക്കവേ ട്രെയിനിന്റെ അടിയിൽ പെട്ട വൃദ്ധനെ രക്ഷിച്ച് ലോക്കോ പൈലറ്റുമാർ
ഇന്ന് ഉച്ചക്ക് മുംബൈക്ക് സമീപം കല്യാൺ സ്റ്റേഷനിലാണ് സംഭവം
റെയിൽവേ ട്രാക്ക് മുറിച്ച് കടക്കവേ വന്ന ട്രെയിനിന്റെ മുന്നിൽ പെട്ട വൃദ്ധനെ രക്ഷപ്പെടുത്തി ലോക്കോപൈലറ്റിനെ സമയോചിത ഇടപെടൽ. ഇന്ന് ഉച്ചക്ക് പന്ത്രണ്ടേ മുക്കാലിന് മുംബൈക്ക് സമീപം കല്യാൺ സ്റ്റേഷനിലാണ് സംഭവം. എഴുപതുകാരനായ ഹരിശങ്കർ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കവേ മുംബൈ - വാരാണസി ട്രെയിൻ ട്രാക്കിലൂടെ വരികയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥൻ ഒച്ച വെച്ച് അറിയിച്ചതിനെ തുടർന്ന് ട്രെയിനിന്റെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ശേഷം, രണ്ട് ലോക്കോ പൈലറ്റുമാരും ചേർന്ന് ട്രാക്കിൽ കിടന്ന ഹരി ശങ്കറിനെ പുറത്തെടുക്കുകയും ചെയ്തു.
വീഡിയോ കാണാം :
Next Story
Adjust Story Font
16