സോണിയാ ഗാന്ധി, മമത, ശരദ് പവാർ; പ്രതിപക്ഷനേതാക്കളുടെ പിന്തുണ തേടി ദ്രൗപദി മുർമു
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ആദിവാസി വനിതയാണ് ദ്രൗപദി മുർമു. ഒഡീഷ സ്വദേശിനിയായ ഇവർ ജാർഖണ്ഡ് ഗവർണറായും ഒഡീഷ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂഡൽഹി: പ്രതിപക്ഷനേതാക്കളുടെ പിന്തുണ തേടി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരോട് ദ്രൗപദി മുർമു നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പ് ഫോണിൽ വിളിച്ച് പിന്തുണ അഭ്യർഥിച്ചത്. നേതാക്കൾ അവർക്ക് ആശംസകൾ നേർന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എത്തിയ ദ്രൗപദി മുർമു ഇന്ന് നാമനിർദേശപത്രിക സമർപ്പിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ആദിവാസി വനിതയാണ് ദ്രൗപദി മുർമു. ഒഡീഷ സ്വദേശിനിയായ ഇവർ ജാർഖണ്ഡ് ഗവർണറായും ഒഡീഷ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി.
Adjust Story Font
16