Quantcast

ദ്രൗപതി മുര്‍മു മാന്യയായ സ്ത്രീ; പക്ഷെ തിന്‍മയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ്

'ഇത് ദ്രൗപതി മുർമുവിനെക്കുറിച്ചല്ല. യശ്വന്ത് സിന്‍ഹ മികച്ചൊരു സ്ഥാനാര്‍ഥിയാണ്.

MediaOne Logo

Web Desk

  • Published:

    13 July 2022 6:20 AM GMT

ദ്രൗപതി മുര്‍മു മാന്യയായ സ്ത്രീ; പക്ഷെ തിന്‍മയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ്
X

ഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെതിരെ കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍. മുര്‍മു നല്ല വ്യക്തിയാണെങ്കിലും ദുഷിച്ച തത്വശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അജോയ് പറഞ്ഞു.

''ഇത് ദ്രൗപതി മുർമുവിനെക്കുറിച്ചല്ല. യശ്വന്ത് സിന്‍ഹ മികച്ചൊരു സ്ഥാനാര്‍ഥിയാണ്. ദ്രൗപതി മുര്‍വും നല്ല സ്ത്രീയാണ്. എന്നാല്‍ ദുഷിച്ച തത്വചിന്തയെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അവരെ ആദിവാസിയുടെ പ്രതീകമാക്കരുത്. നമുക്ക് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദുണ്ട്. എന്നാല്‍ ഹാഥ്റസ് പോലുള്ള സംഭവങ്ങള്‍ ഉണ്ടായി. അദ്ദേഹം ഒരു വാക്ക് പറഞ്ഞോ? പട്ടികജാതിക്കാരുടെ സ്ഥിതി മോശമായി'' അജോയ് കുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു.

ദ്രൗപതി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ ആദ്യ ഗോത്രവർഗ രാഷ്ട്രപതിയും രാജ്യത്തിന്‍റെ രണ്ടാമത്തെ വനിതാ പ്രസിഡന്‍റുമാകും. ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറായിരുന്നു മുര്‍മു. രണ്ടായിരത്തില്‍ ഒഡിഷയിലെ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ അംഗമായിരുന്നു. കൗണ്‍സിലറായി വിജയിച്ചുകൊണ്ട് രാഷ്ട്രീയജീവിതം ആരംഭിച്ച ദ്രൗപതി 1997ല്‍ ഒഡിഷയിലെ റൈരങ്പൂറിലെ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ അവര്‍ എസ്ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പിയുടെ എസ് ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി 2013 മുതല്‍ 2015 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. 21 വോട്ടണ്ണലും നടക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി 24നാണ് അവസാനിക്കുന്നത്. ഭരണഘടനയുടെ 62-ാം അനുച്‌ഛേദം അനുസരിച്ച്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്കു പകരക്കാരനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ്, കാലാവധി അവസാനിക്കുന്നതിനു പൂര്‍ത്തിയാക്കേണ്ടതുണ്ട്.

TAGS :

Next Story