ജമ്മു കശ്മീരില്‍ ഭൂചലനം
വെള്ളിയാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി അറിയിച്ചു
പ്രതീകാത്മക ചിത്രം
കത്ര: ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി അറിയിച്ചു.
ജമ്മു കശ്മീരിലെ കത്രയിൽ നിന്ന് 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു.ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് ഭൂചലനം ഉണ്ടായത്.
നേരത്തെ ഫെബ്രുവരി 13 ന് പുലർച്ചെ സിക്കിം സംസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു.സിക്കിമിലെ യുക്‌സോമിൽ പുലർച്ചെ 4.15നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി.
Earthquake of Magnitude:3.6, Occurred on 17-02-2023, 05:01:49 IST, Lat: 33.10 & Long: 75.97, Depth: 10 Km ,Location: 97km E of Katra, Jammu and Kashmir, India for more information Download the BhooKamp App https://t.co/dNYT7T7sLG@Indiametdept @ndmaindia @Dr_Mishra1966 @Ravi_MoES pic.twitter.com/s5TTbI8b9L
— National Center for Seismology (@NCS_Earthquake) February 16, 2023
Adjust Story Font
16