6 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ ഉത്തരവിട്ട് തെര. കമ്മിഷൻ
മമതാ ബാനർജിയുമായി അടുത്ത ബന്ധമുള്ള ബംഗാൾ ഡി.ജി.പി രാജീവ് കുമാറിനെ മാറ്റാനും നിര്‍ദേശമുണ്ട്
ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ ഉത്തരവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണു നടപടി. ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ മാറ്റാനാണു നിര്‍ദേശം. ഇതിനു പുറമെ ബംഗാൾ ഡി.ജി.പി, ഹിമാചൽപ്രദേശ്, മിസോറം ജനറൽ അഡ്മിനിസ്‌ട്രേറ്റിവ് സെക്രട്ടറിമാർ എന്നിവരെ മാറ്റാനും ഉത്തരവുണ്ട്.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി അടുത്ത ബന്ധമുള്ള പൊലീസ് രാജീവ് കുമാറിനെയാണ് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുൻപ് ബംഗാൾ ഡി.ജി.പിമാരെ മാറ്റിയിരുന്നു.
സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണു നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, നടപടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
Summary: Election Commission orders removal of Home Secretaries in six states to ensure fair elections
Adjust Story Font
16