Quantcast

'അന്വേഷണവുമായി സഹകരിക്കുന്നില്ല'; കെജ്‌രിവാളിനെതിരെ ഇ.ഡി കോടതിയിൽ

ഡൽഹി റൂസ് അവന്യൂ കോടതിയിലാണ് ഇ.ഡി ഹരജി നൽകിയത്.

MediaOne Logo

Web Desk

  • Published:

    3 Feb 2024 4:20 PM GMT

7 AAP MLAs offered Rs 25 Crore by BJP : Arvind Kejriwals big revelation
X

അരവിന്ദ് കെജ്‍രിവാള്‍

ന്യൂഡൽഹി: മദ്യനയ കേസിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഇ.ഡി കോടതിയെ സമീപിച്ചു. അഞ്ചാം തവണയും ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ഇ.ഡി കോടതിയെ സമീപിച്ചത്. റൂസ് അവന്യൂ കോടതിയിലാണ് ഇ.ഡി ഹരജി നൽകിയത്. ഹരജി കോടതി ബുധനാഴ്ച പരിഗണിക്കും.

കഴിഞ്ഞ ആഴ്ചയാണ് കേസിൽ ഇ.ഡി കെജ്‌രിവാളിന് അഞ്ചാം തവണയും സമൻസ് അയച്ചത്. സമൻസ് നിയമവിരുദ്ധമാണെന്നാണ് കെജ്‌രിവാളും ആം ആദ്മി പാർട്ടിയും പറയുന്നത്.

നവംബർ രണ്ട്, ഡിസംബർ 21, ജനുവരി മൂന്ന്, ജനുവരി 18 തീയതികളിലാണ് നേരത്തെ ഇ.ഡി കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നത്. ഡൽഹി സർക്കാരിന്റെ മദ്യനയ കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് വിവരങ്ങൾ തേടുന്നതിനാണ് ഇ.ഡി മുഖ്യമന്ത്രിയെ വിളിപ്പിച്ചത്.

TAGS :

Next Story