Quantcast

ബാങ്ക് തട്ടിപ്പ് കേസ്; ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ

കനറാ ബാങ്കിൽ 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്.

MediaOne Logo

Web Desk

  • Updated:

    2 Sep 2023 1:52 AM

Published:

2 Sep 2023 1:33 AM

ബാങ്ക് തട്ടിപ്പ് കേസ്; ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ
X

ഡൽഹി: ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കനറാ ബാങ്കിൽ 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നരേഷ് ഗോയലിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഗോയലിനെ ഇന്ന് മുംബൈയിലെ പി.എം.എൽ.എ കോടതിയിൽ ഹാജരാക്കും. നേരത്തെ സി.ബി.ഐ അന്വേഷിച്ചിരുന്ന കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ്.

TAGS :

Next Story