"ഇ.ഡി നോട്ടീസ് മരണ വാറണ്ടല്ല; രാഷ്ട്രീയ പ്രവർത്തകർക്കുള്ള പ്രേമലേഖനം" സഞ്ജയ് റാവത്ത്
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയക്കുന്ന നോട്ടീസ് രാഷ്ട്രീയ പ്രവർത്തകർക്കുള്ള മരണ വാറണ്ടല്ലെന്നും പ്രണയലേഖനമാണെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത്. ശിവസേന നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ അനിൽ പാരബിന് ഹാജരാകാൻ പറഞ്ഞ് ഇ.ഡി നോട്ടീസ് അയച്ചതിന്റെ പിറ്റേന്നാണ് റാവത്തിന്റെ പരാമർശം.
" മഹാസഖ്യം തകർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം അത്തരം പ്രേമലേഖനങ്ങൾ വർധിച്ച് കൊണ്ടിരിക്കുകയാണ്. " - അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കൾ പാരബിനെ ഉന്നം വെക്കുകയാണെന്നും അദ്ദേഹം ഇ.ഡിയുമായി സഹകരിക്കുമെന്നും റാവത്ത് പറഞ്ഞു.
"ഒന്നുകില്‍ ഒരു ബി.ജെ.പിക്കാരന്‍ ഇ.ഡിയില്‍ ജോലിചെയ്യുന്നു. അല്ലെങ്കില്‍ ബി.ജെ.പിയുടെ ഓഫീസില്‍ ഒരു ഇ.ഡി ഓഫീസര്‍ ജോലി ചെയ്യുന്നു,' റാവത്ത് പരിഹസിച്ചു. മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യംചെയ്യാനായി പാരബിനെ ഇ.ഡി വിളിച്ചുവരുത്തിയിരുന്നു.
Adjust Story Font
16