Quantcast

മദ്യനയ അഴിമതിക്കേസ്: എ.എ.പി നേതാവ് സഞ്ജയ് സിങ്ങുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ 2020-ലെ ഡൽഹി മദ്യനയത്തിൽ സഞ്ജയ് സിങ്ങിന് നേരിട്ട് ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.

MediaOne Logo

Web Desk

  • Published:

    24 May 2023 5:46 AM GMT

ED raided the premises of several aides of Sanjay Singh
X

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസൽ എ.എ.പി നേതാവ് സഞ്ജയ് സിങ്ങുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തുന്നു. സഞ്ജയ് സിങ്ങിന്റെ അടുത്ത സുഹൃത്തായ അജിത് ത്യാഗിയുടെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ് നടത്തി. മദ്യ നയത്തിന്റെ ഗുണഭോക്താക്കളായ ബിസിനസുകാരുടെയും കോൺട്രാക്ടർമാരുടെയും വീടുകളിലും റെയ്ഡ് നടത്തുന്നുണ്ടെന്ന് ഇ.ഡി ഉദ്യോഗസർ പറഞ്ഞു.

പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ 2020-ലെ ഡൽഹി മദ്യനയത്തിൽ സഞ്ജയ് സിങ്ങിന് നേരിട്ട് ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. എ.എ.പിയുടെ രാജ്യസഭാംഗമാണ് സഞ്ജയ് സിങ്. താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും സിങ് പറഞ്ഞു.

''മോദിയുടെ ഭീഷണി അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. മോദിയുടെ ഏകാധിപത്യത്തിനെതിരെയാണ് ഞാൻ പോരാടുന്നത്. ഇ.ഡിയുടെ വ്യാജ അന്വേഷണം രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടു. ഒന്നും കണ്ടെത്താനാവത്തതിനെ തുടർന്ന് ഇന്ന് അവർ എന്റെ സഹപ്രവർത്തകരായ അജിത് ത്യാഗിയുടെയും സർവേശ് മിശ്രയുടെ വീടുകളിൽ റെയ്ഡ് നടത്തുകയാണ്. സർവേശിന്റെ പിതാവ് കാൻസർ രോഗബാധിതനാണ്. ഇത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ്. എത്രത്തോളം നിങ്ങൾ ഭീഷണിപ്പെടുത്തിയാലും ഞങ്ങൾ പോരാട്ടം തുടരും''-സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.


TAGS :

Next Story