Quantcast

ഡൽഹിയിൽ എ.എ.പി എം.എൽ.എയുടെയും ഹൈദരാബാദിൽ കെ. കവിതയുടെ ബന്ധുക്കളുടെയും വസതികളില്‍ ഇ.ഡി റെയ്ഡ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇപ്പോൾ ഏകാധിപത്യത്തിന്റെ പാതയിലാണെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    23 March 2024 6:54 AM

Published:

23 March 2024 6:01 AM

ED raids at residence of AAP MLA Gulab Singh Yadav in Delhi and relatives of K Kavita in Hyderabad
X

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം പുകയുന്നതിനിടെ എ.എ.പി എം.എൽ.എയുടെ വസതിയിലും ഇ.ഡി റെയ്ഡ്. മട്ടിയാല എം.എൽ.എ ഗുലാബ് സിങ് യാദവിന്റെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. എ.എ.പിയുടെ ഗുജറാത്ത് ഘടകത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് അദ്ദേഹം. മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിൽ തുടരുന്ന ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഹൈദരാബാദിലുള്ള ബന്ധുക്കളുടെ വസതികളിലും പരിശോധന നടക്കുന്നുണ്ട്.

ഇന്നു പുലർച്ചെ മൂന്നു മണിയോടെ ഇ.ഡി സംഘം ഗുലാബ് സിങ്ങിന്റെ വസതിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, എന്തിനാണ് റെയ്ഡ് നടക്കുന്നതെന്നു വ്യക്തമല്ല. ഏത് കേസിലാണ് റെയ്ഡ് നടക്കുന്നതെന്ന ഒരു വിവരവുമില്ലെന്നാണ് എ.എ.പി പ്രതികരിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇപ്പോൾ ഏകാധിപത്യത്തിന്റെ പാതയിലാണെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.

പ്രതിപക്ഷത്തെ ഒന്നാകെ ജയിലിലടക്കാനാണ് ബി.ജെ.പി നീക്കമെന്ന് ഇന്ത്യയിലെ ജനങ്ങൾ മാത്രമല്ല, ലോകമൊന്നടങ്കം അറിഞ്ഞുകഴിഞ്ഞിട്ടുണ്ടെന്നും ഭരജ്വാജ് പറഞ്ഞു. റഷ്യയുടെ പാത പിന്തുടരുകയാണ് രാജ്യം. ഇത് ബംഗ്ലാദേശിലും പാകിസ്താനിലും ഉത്തര കൊറിയയിലുമെല്ലാം കണ്ടിട്ടുണ്ട്. വ്യാജ കേസുകളിൽ ഞങ്ങളുടെ നാല് മുതിർന്ന നേതാക്കൾ ജയിലിലാണുള്ളത്. ഗുജറാത്തിൽ പാർട്ടി മത്സരിക്കുന്നുണ്ട്. അതിനാൽ സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഗുലാബ് സിങ് യാദവിന്റെ വസതിയിൽ റെയ്ഡ് നടക്കുന്നു. വരുംദിവസങ്ങളിൽ കൂടുതൽ എ.എ.പി നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും വീടുകളിൽ റെയ്ഡ് നടക്കുമെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണു നീക്കമെന്നും മന്ത്രി വിമർശിച്ചു.

Summary: ED raids at residence of AAP MLA Gulab Singh Yadav in Delhi and relatives of K Kavita in Hyderabad

TAGS :

Next Story