മഹുവ മൊയ്ത്രക്ക് ഇ.ഡി നോട്ടീസ്
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്
ന്യൂഡൽഹി:തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ)കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണമുയർന്നതിന് പിന്നാലെ മഹുവയെ എം.പി സ്ഥാനത്ത് നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരനന്ദാനിക്ക് മഹുവ മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ഐ.ഡിയും പാസ് വേർഡും കൈമാറിയെന്നാണ് ആരോപണം.
ഇതിൽ അന്വേഷണം നടത്തിയ പാർലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവക്ക് എതിരായി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അവരെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.അദാനി ഗ്രൂപ്പിൻ്റെ ഇടപാടുകൾ ചോദ്യം ചെയ്തതിനാണ് തന്നെ വേട്ടയാടുന്നതെന്ന് മെഹുവ നേരത്തെ പറഞ്ഞിരുന്നു.
Adjust Story Font
16