Quantcast

രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യംചെയ്യും

എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധിക്കും

MediaOne Logo

Web Desk

  • Updated:

    2022-06-14 01:22:17.0

Published:

14 Jun 2022 1:19 AM GMT

രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യംചെയ്യും
X

ഡല്‍ഹി: രാഹുൽ ഗാന്ധിയെ ഇന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും. ഇന്നലെ ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പൂർത്തിയായതോടെയാണ് ഇന്നും ചോദ്യംചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തിന്‍റെ നടപടി തുടരുന്ന സാഹചര്യത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധിക്കും.

കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കുമ്പോഴും അന്വേഷണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനം. രാഹുൽ ഗാന്ധിയെ രണ്ടാം ദിവസം ചോദ്യംചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിൽ ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് ഇന്നും പ്രവർത്തകരുടെ സത്യാഗ്രഹം ഉണ്ടായേക്കും.

അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്‍റെ 2000 കോടി രൂപയുടെ ആസ്തി രാഹുൽ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ സ്വന്തമാക്കിയത് വെറും 50 ലക്ഷം രൂപയ്ക്കാണെന്ന് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയിലാണ് ഇ.ഡി അന്വേഷണം. പാർട്ടി സ്ഥാപനത്തിന് നൽകിയ ഗ്രാൻഡ് എന്ന കോൺഗ്രസിന്‍റെ അവകാശവാദം മറികടക്കാൻ ഈ 2000 കോടി രൂപയുടെ കണക്കുകൾ ഇ.ഡിക്ക് കണ്ടെത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഓഹരി കൈമാറ്റം നടന്ന കാലയളവിൽ രാഹുൽ ഗാന്ധിയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാവും ഇ.ഡിയുടെ ചോദ്യംചെയ്യൽ. ചോദ്യംചെയ്യലിനിടെ ഭക്ഷണം കഴിക്കാനുള്ള ഇടവേള ഇന്നും അന്വേഷണ സംഘം രാഹുൽ ഗാന്ധിക്ക് അനുവദിച്ചേക്കും.

TAGS :

Next Story