Quantcast

ഗവർണറുടെ ചാനൽ വിലക്കിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ്

ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ചില മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    9 Nov 2022 7:41 AM GMT

ഗവർണറുടെ ചാനൽ വിലക്കിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ്
X

ന്യൂഡൽഹി: വാർത്താസമ്മേളനത്തിനെത്തിയ കൈരളി, മീഡിയവൺ ചാനലുകളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ രംഗത്ത്. മാധ്യമ സ്വാതന്ത്ര്യമുൾപ്പെടെ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കേണ്ട, ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ചില മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.

അധികാരത്തിലിരിക്കുന്നവരെ വിമർശിക്കാൻ മാധ്യമങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ അത് വാർത്താസമ്മേളനത്തിലേക്കുള്ള അനുമതി നിഷേധിക്കാൻ കാരണമാകരുത്. വിവരശേഖരം നടത്തുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കുന്ന പ്രവണത ആശങ്കാജനകമാണ്. മാധ്യമസ്ഥാപനങ്ങളെയോ പത്രാധിപ നിലപാടോ നോക്കാതെ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണം. മാധ്യമസ്വാതന്ത്ര്യത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും എഡിറ്റേഴ്‌സ് ഗിൽഡ് പ്രസിഡന്റ് സീമ മുസ്തഫ, ജനറൽ സെക്രട്ടറി ആനന്ദ് നാഥ്, ഖജാൻജി ശ്രീറാം പവാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story