പെഗാസസ്; എഡിറ്റേഴ്സ് ഗില്‍ഡും സുപ്രിം കോടതിയെ സമീപിച്ചു
നേരത്തെ, മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, സിപിഎം എംപി ജോൺ ബ്രിട്ടാസ്, അഡ്വക്കേറ്റ് എംഎൽ ശർമ്മ എന്നിവരും സുപ്രീ കോടതിയില്‍ ഇതേ വിഷയത്തില്‍ ഹരജി നല്‍കിയിരുന്നു.
പെഗാസസ് ചാരസോഫ്റ്റ്വെയർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് സുപ്രീം കോടതിയെ സമീപിച്ചു. ചാരവൃത്തിക്കു വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് വാങ്ങിയ കരാറിനെക്കുറിച്ചും ലക്ഷ്യമിട്ട ആളുകളുടെ പട്ടികയെക്കുറിച്ചും സര്‍ക്കാരില്‍ നിന്ന് വിശദാംശങ്ങള്‍ തേടണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് അവകാശമില്ലെന്നും മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് ഹരജിയിൽ വ്യക്തമാക്കുന്നു. നേരത്തെ, മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, സിപിഎം എംപി ജോൺ ബ്രിട്ടാസ്, അഡ്വക്കേറ്റ് എംഎൽ ശർമ്മ എന്നിവരും സുപ്രീ കോടതിയില്‍ ഇതേ വിഷയത്തില്‍ ഹരജി നല്‍കിയിരുന്നു.
Adjust Story Font
16