Quantcast

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് അവസാനിച്ചു

5 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന് മുന്നിലാണ് സോണിയ ഗാന്ധി ഹാജരായത്

MediaOne Logo

Web Desk

  • Updated:

    2022-07-27 09:57:11.0

Published:

27 July 2022 9:12 AM GMT

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് അവസാനിച്ചു
X

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് അവസാനിച്ചു. സോണിയ വസതിയിലേക്ക് മടങ്ങി. രാവിലെ 11 മണി മുതൽ ഇ.ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടന്നത്. ഇന്നലെ 7 മണിക്കൂറാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. 5 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന് മുന്നിലാണ് സോണിയ ഗാന്ധി ഹാജരായത്.

ആരോഗ്യ സ്ഥിതി പരിഗണിച്ച് രണ്ട് ഡോക്ടർമാർ, ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇ.ഡി ആസ്ഥാനത്ത് ഒരുക്കിയിരുന്നു. യങ് ഇന്ത്യ കമ്പനി എ ജെ എല്ലിന്റെ സ്വത്ത് ഏറ്റെടുത്തത്, ചട്ടങ്ങൾ പാലിച്ചാണോ കൊൽക്കത്ത ആസ്ഥാനമായ കമ്പനിയിൽ നിന്ന് ഒരു കോടി വയ്പ എടുത്തത് രേഖകളിൽ മാത്രമാണോ തുടങ്ങിയ കാര്യങ്ങൾ ഇന്നലെ ചോദിച്ചറിഞ്ഞിരുന്നു.

അതേസമയം, സോണിയക്കെതിരെയുള്ള ഇ.ഡി നീക്കത്തിൽ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തി. കേരളത്തിൽ കോൺഗ്രസ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു. സമരത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ ,രമേശ് ചെന്നിത്തല,പാലോട് രവി തുടങ്ങിയവരെ അറസ്റ്റ് ചെയ്തുനീക്കി.

ED's questioning of Sonia Gandhi ends

TAGS :

Next Story