Quantcast

അഫ്ഗാനിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഊർജിതനീക്കം

ദോഹയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തന ചര്‍ച്ച പുരോഗമിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2021-08-21 06:24:07.0

Published:

21 Aug 2021 4:30 AM GMT

അഫ്ഗാനിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഊർജിതനീക്കം
X

അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം ഊർജിതമാക്കി വിദേശകാര്യ മന്ത്രാലയം. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇന്നോ നാളെയോ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.

അഫ്ഗാന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ കാബൂളിലെത്തിക്കുക ദുഷ്‌ക്കരമാണ്. ആദ്യം ഇവരെ കാബൂളിലെത്തിച്ചിട്ടു വേണം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ. ഇന്ത്യയ്ക്കാരെ നാട്ടിലെത്തിക്കാനുള്ള ചർച്ച ദോഹയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങൾ അയക്കാൻ കഴിഞ്ഞ ദിവസം ഇന്ത്യ തീരുമാനിച്ചിരുന്നു. ചാർട്ടേഡ് വിമാനങ്ങൾ അയക്കുന്നതിന് അമേരിക്കയുടെ അനുമതി തേടുകയും ചെയ്തു. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യു.എസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. നിലവിൽ വ്യോമസേനാ വിമാനങ്ങളിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.

കാബൂൾ വിമാനത്താവളത്തിൽ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ ചാർട്ടേഡ് വിമാനങ്ങൾ അയക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടായേക്കും. ഇന്നലെ ചേർന്ന യു.എൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജയശങ്കർ വ്യക്തമാക്കിയിരുന്നു. 400ൽ താഴെ ഇന്ത്യക്കാരാണ് ഇനി തിരികെയെത്താനുള്ളത്. തിരിച്ചെത്തുന്ന പൗരന്മാർക്ക് വിസാനടപടികൾ ഉൾപ്പെടെ സുഗമമാക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്.

TAGS :

Next Story