തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചര്‍ച്ച; ആരോപണം തള്ളി കേന്ദ്രം
തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ പങ്കെടുപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു 'ദ ഇന്ത്യൻ എക്പ്രസ്' റിപ്പോര്‍ട്ട് ചെയ്തത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി (ചീഫ് ഇലക്ഷൻ കമ്മീഷണർ) പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി കേന്ദ്രനിയമ മന്ത്രാലയം. നവംബർ പതിനാറിനു വിളിച്ചു ചേർത്ത യോഗത്തിലേക്ക് സി.ഇ.സിയെ ക്ഷണിച്ചിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് പങ്കെടുപ്പിച്ചതെന്നും മന്ത്രാലയം അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയേയും മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും പങ്കെടുപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്ന 'ദ ഇന്ത്യൻ എക്പ്രസി'ന്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു നിയമമന്ത്രാലയം.
നിയമമന്ത്രാലയം വിളിച്ചു ചേർത്ത യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി വിർച്വലായി അനൗദ്യോഗിക സംസാരം മാത്രമാണുണ്ടായത്. നിയമമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചകൾ നടത്താറുണ്ട്. സമാന ചർച്ചകൾ കാബിനറ്റ് സെക്രട്ടറിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും മുൻപും നടത്താറുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
തെരഞ്ഞെടുപ്പ് പുനസംഘനടയുമായി ബന്ധപ്പെട്ട അവസാനഘട്ട ചർച്ചകൾക്കായാണ് കമ്മീഷമാരുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ വാർത്ത പുറത്തുവന്നതിനെ തുടർന്ന വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.
'ദ ഇന്ത്യൻ എക്പ്രസി'ന്റെ റിപ്പോർട്ട്
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര നേതൃത്വം നൽകുന്ന യോഗത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് കേന്ദ്രനിയമ മന്ത്രാലയത്തിൽ നിന്ന് കത്ത് ലഭിച്ചെന്നായിരുന്നു ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്.
പൊതുവായ തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർക്കുന്ന യോഗത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയേയും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ റജിൽ കുമാർ, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരെയും പ്രതീക്ഷിക്കുന്നതായി കത്തിൽ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം സമാനമായി വിളിച്ചു ചേർത്ത ആഗസ്റ്റ് 13, സെപ്തംബർ മൂന്ന് ദിവസങ്ങളിലെ യോഗങ്ങളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നെങ്കിലും കമ്മീഷണർമാർ വിട്ടുനിന്നിരുന്നു.
എന്നാൽ സ്വതന്ത്രമായി നിലകൊള്ളേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയതിലെ ഔചിത്യത്തെ കുറിച്ചാണ് വിമർശനമുയർന്നത്. സംഭവം കോൺഗ്രസ് എം.പി മനീഷ് തിവാരി ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു. കുറഞ്ഞത് അഞ്ചു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെങ്കിലും ഇത് തെറ്റായ കീഴ് വഴക്കാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
The Union Law Ministry has denied allegations that the Prime Minister's Office met with the Chief Election Commissioner. The ministry said the CEC had not been invited to the meeting, which was called for November 16, but was attended by election officials.
Adjust Story Font
16