മോദിയുടെ 'വികസിത് ഭാരത്' സന്ദേശത്തിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ
പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാട്‍സ്ആപ്പിലൂടെ 'വികസിത് ഭാരത്' സന്ദേശമയക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് വോട്ട് അഭ്യർഥിക്കുകയും കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ ഉൾപ്പടെ വ്യക്തമാക്കുന്ന കത്തായിരുന്നു വാട്‍സ്ആപ്പിലൂടെ എല്ലാവർക്കും അയച്ചിരുന്നത്. ഇത് പൂർണമായും നിർത്തണമെന്ന് കേന്ദ്രസർക്കാറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ പെരുമാറ്റ ചട്ട ലംഘനം നിലവിൽ വരുന്നതിന് മുമ്പാണ് ഈ സന്ദേശമയക്കുന്ന നടപടിയുമായി മുന്നോട്ട് പോയതെന്നാണ് കേന്ദ്രസർക്കാറിന്റെ വാദം.
Next Story
Adjust Story Font
16