Quantcast

വോട്ടിന് നോട്ട്; യു.പി.ഐ പണമിടപാടും സമൂഹ മാധ്യമങ്ങളും നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

കർണാടകയിൽ നിന്ന് കണക്കില്ലാത്ത 50 ലക്ഷം രൂപ പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    6 April 2023 4:50 PM GMT

Election Commission to monitor UPI payments and social media
X

ന്യൂഡൽഹി: പണം നൽകി വോട്ട് നേടുന്നത് തടയാനായി യു.പി.ഐ പണമിടപാടും സമൂഹ മാധ്യമങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കും. നിർണായക തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് കൃത്യമായി നടക്കാനായി ഫോൺപേ, ഒല മണി, പേ ടിഎം തുടങ്ങിയവയിലൊക്കെ കമ്മീഷൻ അന്വേഷണം നടക്കും.

'കൃത്യമായ തെരഞ്ഞെടുപ്പ് നടക്കാൻ വേണ്ട ചട്ടങ്ങൾ നടപ്പാക്കും. സംസ്ഥാന തെരഞ്ഞെടുപ്പുകളും 2024 ലോക്‌സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സമൂഹ മാധ്യമങ്ങൾ സുപ്രധാനമാണ്' തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥാനായ സൂര്യ സെൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പാർട്ടികളുടെ അക്കൗണ്ടുകളും അണികളുടെയും രാഷ്ട്രീയക്കാരുടെയും പേജുകളും നിരീക്ഷിക്കാൻ മികച്ച സംഘമുണ്ടെന്നും പറഞ്ഞു. ബാങ്കുകൾ വഴി നടക്കുണ്ണ പണമിടപാടുകൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കർണാടകയിലെ ഗഡഗിൽ നിന്ന് കണക്കില്ലാത്ത 50 ലക്ഷം രൂപ പിടിച്ചെടുത്തു. ഇതിന് മുമ്പ് കലബുർഗി ജില്ലയിൽ വെച്ച് കണക്കിൽപ്പെടാത്ത ഒരു കോടി 4.5 ലക്ഷം രൂപ പിടികൂടിയിരുന്നു. കർണാടകയിലെ തെരഞ്ഞെടുപ്പ് മേയ് പത്തിനാണ് നടക്കുന്നത്. 224 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 13നാണ് വോട്ടെണ്ണൽ.

Election Commission to monitor UPI payments and social media

TAGS :

Next Story