Quantcast

പരസ്യപ്രചരണം ഇന്ന് അവസാനിക്കും; രണ്ട് സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ്

കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്ക് നേർ ഉള്ള മൽസരമാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും നടക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-12 00:55:06.0

Published:

12 Feb 2022 12:53 AM GMT

പരസ്യപ്രചരണം ഇന്ന് അവസാനിക്കും; രണ്ട് സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ്
X

ഉത്തരാഖണ്ഡിലും ഗോവയിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്ക് നേർ ഉള്ള മൽസരമാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും നടക്കുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പുഷ്കർ ധാമി തുടർഭരണ പ്രതീക്ഷയിലാണ്.

രാംനഗറിന് പകരം ലാൽകുവാനിൽ നിന്നാണ് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ജനവിധി തേടുന്നത്. കട്ടിമ, ഹൽദ്വാനി, ശ്രീനഗർ എന്നിവിടങ്ങളിൽ ഇന്ന് നടക്കുന്ന പൊതുയോഗങ്ങളിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. വിർച്വൽ റാലികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കോൺഗ്രസിന് എതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. താരപ്രചാകർ കൂടി എത്തുന്നതോടെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടും.

ശക്തമായ മത്സരമാണ് ഗോവയിൽ ഇത്തവണ നടക്കുന്നത്. കോൺഗ്രസും ബി ജെ പിയും തമ്മിലാണ് പോരാട്ടം. ചില മണ്ഡലങ്ങളിൽ ആംആദ്മി പാർട്ടിയും ശക്തമാണ്. തൃണമൂൽ കോൺഗ്രസും കളത്തിലുണ്ട്. രാഹുൽ ഗാന്ധി രണ്ടാം ഘട്ട പ്രചാരണത്തിനായി ഇന്നലെ ഗോവയിൽ എത്തിയിരുന്നു.

TAGS :

Next Story