അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; ബിജെപിക്കും കോൺഗ്രസിനും നിർണായകം
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലുള്ളത്. ഇതിൽ യുപിയിലെ തെരഞ്ഞെടുപ്പാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റ് നോക്കുന്നത്
പഞ്ചാബ്, ഉത്തർ പ്രദേശ് , ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും നിർണായകം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാകും അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ്.കേന്ദ്രത്തിനെതിരെ കർഷകരോഷം ഇരമ്പിയ പഞ്ചാബിൽ ഭരണം നിലനിർത്തുക എന്നത് കോൺഗ്രസിന് വലിയ വെല്ലുവിളിയാകും.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലുള്ളത്. ഇതിൽ യുപിയിലെ തെരഞ്ഞെടുപ്പാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റ് നോക്കുന്നത്. ഉത്തരേന്ത്യയിലെ കർഷക പ്രതിഷേധം ആഞ്ഞടിച്ചാൽ ഉത്തർപ്രദേശിലും ,പഞ്ചാബിലും,ബിജെപിയുടെ നില പരുങ്ങലിലാക്കും. ഇത് മുന്നിൽ കണ്ടാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ബിജെപി തീരുമാനിച്ചത്. ലംഘിപൂർഖേരിയിലെ കർഷക കൊലപാതകം തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി ഉയർന്ന് വരുമെന്ന് തന്നെയാണ് കരുതുന്നത് പശ്ചിമ യുപിയുടെ രാഷ്ട്രീയ അന്തരീക്ഷം ബിജെപിക്ക് ആശ്വാസം നൽകുന്നതല്ല.
രാമക്ഷേത്ര നിർമ്മാണവും ബിജെപി മുഖ്യപ്രചരണ ആയുധമാക്കും. സമാജ് വാദി പാർട്ടി അധികാരത്തിൽ വന്നാൽ ക്ഷേത്ര നിർമ്മാണം നിർത്തി വയ്ക്കുമെന്ന പ്രചരണവും ബിജെപി ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. വോട്ടിങ് മെഷീനിൽ കൃത്രിമം കാണിച്ചില്ലെങ്കിൽ യുപിയിൽ ബിജെപി പരാജയപ്പെടുമെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. സത്യസന്ധമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. എന്നാൽ പ്രിയങ്കാ ഗാന്ധിയെ മുന്നിൽ നിർത്തി സ്ത്രീ വോട്ടർമാരെ കൂടുതൽ ആകർഷിക്കാനാണ് കോൺഗ്രസിന്റ ശ്രമം. പ്രിയങ്കയുടെ നേതൃത്വതിൽ കോൺഗ്രസ് യുപിയിൽ ഭരണം നേടുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
അതേസമയം പാർട്ടിക്കുള്ളിലെ തർക്കങ്ങളാണ് പഞ്ചാബിൽ അധികാരത്തിലുള്ള കോൺഗ്രസിനെ കുഴക്കുന്നത്. ക്യാപ്റ്റൻ അമരേന്ദർ സിംങ് പുതിയ പാർട്ടി പ്രഖ്യാപിച്ചത് കോൺഗ്രസിന് വെല്ലുവിളിയാണ്. ഗോവയിൽ ആംആദ്മി പാർട്ടിയുണ്ടാക്കിയ സ്വാധീനം ബിജെപിയ്ക്കും കോൺഗ്രസിനും തലവേദനയാണ്. മണിപ്പൂർ,ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളും വാശിയോടെയാണ് ബിജെപിയും കോൺഗ്രസും കാണുന്നത്.
Adjust Story Font
16