Quantcast

പെരുമാറ്റച്ചട്ടം നീങ്ങി; വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിലെ മോദിചിത്രം തിരിച്ചെത്തും

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തത്

MediaOne Logo

Web Desk

  • Published:

    26 March 2022 9:39 AM GMT

പെരുമാറ്റച്ചട്ടം നീങ്ങി; വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിലെ മോദിചിത്രം തിരിച്ചെത്തും
X

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതോടെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തിരിച്ചെത്തും. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിലെ മോദിചിത്രം നീക്കം ചെയ്തത്.

അഞ്ചു സംസ്ഥാനങ്ങളിലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ പഴയപടിയാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ആഗ്രഹം പ്രകടിപ്പിച്ചതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇതിനായി കോവിൻ പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ കേരളം, അസം, ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കോവിഡ് സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ചിത്രം മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Summary: With the conclusion of the Assembly elections in five states the Centre plans to resume publishing the photograph of Prime Minister Narendra Modi on COVID-19 vaccination certificates in these states

TAGS :

Next Story